എല്ലാം കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോൾ മായേച്ചിയെ ഒന്ന് വിളിച്ചാലോ എന്ന് മാനസി ചിന്തിച്ചു,, ഇന്നലെ പറഞ്ഞ ജോലിയുടെ കാര്യം ഉറപ്പു വരുത്താൻ തന്നെ,,,
പക്ഷെ വ്യക്തമല്ലാത്ത എന്തൊക്കെയോ ചില ചിന്തകൾ മാനസിയെ അതിൽ നിന്നും മറുത്തു ചിന്തിപ്പിക്കുന്നു,,,
എല്ലാം ശരി തന്നെ,,, മായേച്ചി തൻ്റെ മാളൂട്ടിക്ക് വിലപിടിപ്പുള്ള ഷൂസ് ഗിഫ്റ്റ് ആയി വാങ്ങിക്കൊടുത്തു,,, തനിക്കും വളരെ നിലവാരമേറിയ റസ്റ്റോറൻറ്റിൽ നിന്നും വയറു നിറയെ ഭക്ഷണം വാങ്ങിച്ചു തന്നു,, ശരിക്കും ഒരു കൂടപ്പിറപ്പിനെ പോലെയാണ് മായേച്ചി തന്നെ കാണുന്നത്,, സ്നേഹിക്കുന്നത്,,,
പക്ഷെ ഇതിനു മാത്രമുള്ള ബന്ധം നമ്മൾക്കിടയിൽ ഉണ്ടായിരുന്നില്ലല്ലോ,, അവർ മുമ്പ് അയല്പക്കമായിരുന്ന കാലം ഏറ്റവും കുറഞ്ഞ ബന്ധമുള്ള അയൽക്കാർ ഇവർ ആയിരുന്നു,, കാരണം അവർ അങ്ങനെ ഒരു ഉൾവലിഞ്ഞ കൂട്ടർ ആയിരുന്നു,, പക്ഷെ ഇപ്പോൾ മായേച്ചിക്ക് വന്ന മാറ്റം?? തന്നോട് കാണിക്കുന്ന ഈ അടുപ്പം??
എന്തോ,, മായേച്ചി മാനസിയോട് കാണിക്കുന്ന ഈ കരുതലും, സ്നേഹവും അതേ അളവിൽ തിരിച്ചു തോന്നാൻ മാനസിയുടെ മനസ്സ് ഇപ്പോഴും ഒരുക്കമായിരുന്നില്ല!!
എത്രയോ പേർ സ്വപ്നം കാണുന്ന തരത്തിലുള്ള ഒരു ജോലി,, ഒരു പ്രയത്നവും കൂടാതെ തൻ്റെ ഉള്ളം കയ്യിൽ വന്നു നില്കുന്നു,, തൻ്റെ ദുരഭിമാനം കാരണം ഒന്ന് ചോദിക്കാതെ പോയാൽ, തനിക്ക് ആ ജോലി നഷ്ടമാകുമോ എന്ന ഭയം ഒരു ഭാഗത്തു,,,
ഒരുപക്ഷെ തൻ്റെ അവസ്ഥകൾ കേട്ടപ്പോൾ, ഒന്നും ചിന്തിക്കാതെ ഒരു എടുത്തുചാട്ടത്തിനു മായേച്ചി ഇങ്ങനെ ഒരു ഓഫർ തന്നു പോയതാണെങ്കിലോ?? അങ്ങനെയെങ്കിൽ ഇപ്പോൾ ആ ജോലിയെ കുറിച്ച് ചോദിച്ചാൽ മായേച്ചി തന്നെ പറ്റി എന്ത് കരുതും??