നിങ്ങൾ തരുന്ന ജീവിത സൗകര്യത്തിൻറെ കാര്യങ്ങളെ പറ്റിയൊന്നും ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല ഹർഷൻ,, എനിക്ക് ഇപ്പോൾ അങ്ങനെ ആഗ്രഹങ്ങളോ, മോഹങ്ങളോ ഒന്നും തന്നെയില്ല,,, പക്ഷെ നമ്മുടെ മോൾ,,
ഹർഷൻ എന്നാണ് നമ്മുടെ മോൾക്ക് അവസാനമായി പുതിയ ഒരു ഉടുപ്പ് വാങ്ങിച്ചു കൊടുത്തതു?? ഒരു കളിപ്പാട്ടം?? പോട്ടെ,, അവൾക്കു ഇഷ്ടപ്പെട്ട നല്ല ഒരു ഭക്ഷണം ??
മാനസിയുടെ ശരങ്ങൾ പോലെയുള്ള ചോദ്യങ്ങൾക്കു മുന്നിൽ തല കുനിച്ചു നിക്കയല്ലാതെ ഹർഷനു,, ഒരു മറുപടിയും ഉണ്ടായിരുന്നില്ല,,,
എൻ്റെ കാര്യങ്ങൾ വിട്ടേക്ക്,, പക്ഷെ എൻ്റെ മോൾക്ക് അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം എന്ന ഒരു മോഹം എനിക്കുണ്ട്, അത് ഒരു ‘അമ്മ എന്ന നിലയിൽ എൻ്റെ ഉത്തരവാദിത്തമാണ്,,, അതിനു എനിക്ക് സ്വന്തമായ ഒരു ജോലിയും അതിൽ നിന്ന് വരുന്ന ശമ്പളവും ആവഷ്യമാണ്,, ഇതിനു നിങ്ങൾ ‘പണക്കൊതി’ എന്നാണ് വ്യാഖ്യാനം കൊടുക്കുന്നതെങ്കിൽ,, അതെ എനിക്ക് പണക്കൊതി തന്നെയാണ്!!
ശരി,, ശരി,, നിനക്ക് ജോലിക്ക് പോകണമെങ്കിൽ പോയിക്കോ,,, അതോടെ നിൻറ്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകും എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ ആവട്ടെ,,,
ശ്വാസം വിടാതെ മാനസി ഇങ്ങനെ തൻ്റെ നേർക്ക് കുത്തുവാക്കുകളുടെ അസ്ത്രങ്ങൾ തൊടുത്തു കൊണ്ടേ ഇരുന്നപ്പോൾ ഹർഷനു അങ്ങനെ പ്രതികരിക്കാൻ അല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല,,,
പക്ഷെ എന്നിട്ടും മാനസിയുടെ ദേഷ്യം അടങ്ങിയിരുന്നല്ല,,,
മാനസി വീണ്ടും വാദിച്ചു,,,
അതേ,,, എൻ്റെ മാത്രം പ്രശ്നനങ്ങൾ തീർക്കാനല്ല,, നമ്മുടെ എല്ലാവരുടെയും ആവശ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട എനിക്ക് ജോലിക്ക് പോകണം എന്ന് പറയുന്നത്,,, മാളൂട്ടി നമ്മുടെ മോളാണ് അല്ലാതെ എൻ്റെ മാത്രമല്ല!!