ഹർഷൻ!! ഞാൻ നിങ്ങളുടെ ജീവിതത്തിലെ അടക്കവും, ചിട്ടയും, തത്വ ചിന്തകളും എല്ലാം മാനിക്കുന്നു,, പക്ഷെ നിങ്ങൾ ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്,, ഇവിടുത്തെ മാസച്ചിലവ് എങ്ങനെയാ നടക്കുന്നെ എന്ന കാര്യം,,,
നിങ്ങൾ നിങ്ങളുടെ ചാരിറ്റിയും, പൊതു പ്രവർത്തനവും എല്ലാം കഴിഞ്ഞു തുച്ഛമായ ബാക്കി ശമ്പളം എന്നെ ഏല്പിക്കും,, അതുകൊണ്ടു ഞാൻ രണ്ടറ്റം എങ്ങനെയാ മുട്ടിക്കുന്നേ എന്ന് നിങ്ങൾ എപ്പോയെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? നമുക്ക് തന്നെ കഷ്ട്ടിച്ചു കഴിഞ്ഞു പോകാൻ ഉള്ള ചിലവിൽ നിന്നും ഒന്നരാടം ദിവസം നിങ്ങളുടെ കൂട്ടുകാർക്കും വെച്ച് വിളമ്പിക്കൊടുക്കണം,,,
മാനസി,, എൻ്റെ കൂട്ടുകാർ വരുന്നത്,,, അതിഥി ദേവോ,, (മാനസി പറയുന്നതിനിടയിൽ ഹർഷൻ കയറി സംസാരിക്കാൻ ശ്രമിച്ചെങ്കിലും മാനസി വിട്ടുകൊടുത്തില്ല)
അതെ,, അതെ,, അതിഥി ദേവോ ഭവാ,,, ഇതൊക്കെ ഞാനും കുറേ കേട്ടിട്ടുണ്ട്,,, പക്ഷെ ‘ചാരിറ്റി സ്റ്റാർട്സ് ഫ്രം ഹോം’ എന്ന ഇംഗ്ലീഷ് വാക്യം നിങ്ങൾ എപ്പോയെങ്കിലും കേട്ടിട്ടുണ്ടോ???
മാനസിയുടെ മൊത്തത്തിലുള്ള ഭാവവും, സംസാര ഭാഷയും കണ്ടപ്പോൾ ഹർഷൻ മൗനം പാലിച്ചു,, അതിനു രണ്ടു കാരണങ്ങൾ ഉണ്ട്,,
ഒന്ന്: എന്തിന്റെ പേരിൽ ആയാലും മാനസിയുമായി അതിരുവിട്ടു തർക്കിച്ചു സംസാരിക്കാൻ ഹർഷൻ നിൽക്കാറില്ല (സ്നേഹം ഉള്ളത് കൊണ്ട് തന്നെ).
രണ്ടു: ഇപ്പോൾ മാനസി പറയുന്ന കാര്യങ്ങൾ ശരിയാണ് എന്ന തിരിച്ചറിവ്,,
മാനസി തുടർന്നു,,,
നിങ്ങൾ എന്താ പറഞ്ഞത് ?? ഞാൻ തമ്പുരാട്ടി ആണെന്നോ?? നിങ്ങൾ തന്നുകൊണ്ടിരിക്കുന്ന ജീവിത സൗകര്യങ്ങളിൽ ഞാൻ ഹാപ്പി അല്ലെന്നോ?? എനിക്ക് പണക്കൊതി ആണെന്നോ??