ഓഹ്,, അപ്പൊ അതാണ് കാര്യം,, തമ്പുരാട്ടിക്ക് ഇപ്പോഴുള്ള ജീവിത സൗകര്യത്തിൽ സുഖം തോന്നുന്നില്ല,,, മാനസി,,, നമ്മൾ ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ പഠിക്കണണം, അല്ലാതെ ജീവിതം എന്ന് പറഞ്ഞാൽ വെറും പണം, പണം എന്ന ഒരു കാര്യം മാത്രമെല്ല!!
ഹർഷന്റ്റെ ആ വാക്കുകൾ കേട്ട മാനസിയുടെ ചോരത്തിളപ്പ് കൂടി,,,
ഹർഷൻ ഒന്ന് പുറത്തേക്കു വന്നേ,,,
മുറിയുടെ വാതില്കലേക്കു നടന്നു കൊണ്ടായിരുന്നു മാനസി അത് പറഞ്ഞത് ,,,
നമുക്ക് ഇവിടെ തന്നെ ഇരുന്നു സംസാരിച്ചാൽ പോരെ,,,
മാനസിയുടെ ആ ക്ഷണം ഇഷ്ട്ടപ്പെടാത്ത കണക്കെ ചെറു വിമ്മിഷ്ടത്തോടെ ആയിരുന്നു ഹർഷൻ അത് ചോദിച്ചത്,,
പറ്റില്ല,, നമ്മളുടെ സംസാരം കേട്ട് ചിലപ്പോ മോൾ ഉണരും,, അവൾക്കു കാലത്തു സ്കൂൾ ഉള്ളതാ,, അതിനെ ഉണർത്തണ്ട,,
പിന്നെ, ഹർഷൻ വരുമ്പോൾ ഈ മുറിയുടെ വാതിലും ഒന്ന് ചേർത്ത് അടച്ചേക്കു,,, (മുറി വിട്ടു പുറത്തേക്കു ഇറങ്ങുന്നതിനിടയിൽ മാനസി കൂട്ടിച്ചേർത്തു)
തന്നോട് ഗർവിച്ചു മാനസി മുറിക്ക് പുറത്തേക്കു ഇറങ്ങിയതും, ഹർഷൻ ഒന്ന് നെടുവീർപ്പ് വിട്ടു,, പിന്നെ അൽപ സമയത്തിന് ശേഷം ഹർഷനും മുറിക്ക് വെളിയിൽ ഇറങ്ങി, തന്നെ കാത്തു നിൽക്കുന്ന മാനസിയുടെ അടുത്തേക്ക് ചെന്നു,,, മാനസി ആവശ്യപ്പെട്ടപോലെ കതകു ചേർത്ത് അടക്കാനും അയാൾ മറന്നില്ല,,,
എന്താ നിങ്ങളുടെ പ്രശ്നം???
ഹർഷൻ തൻ്റെ അടുത്തെത്തിയതും അല്പം ഒച്ച എടുത്തായിരുന്നു മാനസി അത് ചോദിച്ചത്,,,
എനിക്ക് എന്ത് പ്രശ്നം?? ഹർഷൻ സംയമനം പാലിച്ചു കൊണ്ട് ചോദിച്ചു,,,
മാനസി തൻ്റെ ദേഷ്യം കടിച്ചമർത്തി പല്ലിറുമ്മിക്കൊണ്ട് സംസാരിച്ചു തുടങ്ങി,,,