“സോറി മാം,, എനിക്ക് മനസ്സിലായില്ല,,” മാനസി തന്നോട് എന്തെങ്കിലും പറഞ്ഞതായിരിക്കും എന്ന് കരുതി ആ വെയിറ്റർ താഴ്മയോടെ പറഞ്ഞു,,
എന്നാൽ മാനസി ആ വെയിറ്റർ പയ്യനെ തീർത്തും അവഗണിച്ചു കൊണ്ട് ദത്തൻറെ നേർക്ക് നോക്കിക്കൊണ്ടു പറഞ്ഞു,,
“”പെയിന്റ്റിങ്സ്”” തീർച്ചയായും അതായിരിക്കും ഞാൻ കൂടുതൽ കാശ് കയ്യിൽ വന്നാൽ വാങ്ങിക്കാൻ പോകുന്നത്,,, ഒരുപാട് നല്ല പെയിൻന്റിങ്‌സ് അല്ലെങ്കിൽ ഒരു മ്യൂസിയം തന്നെ,, മാനസി വാചാലയായി,,,
ബ്രില്ലിയൻറ്റ്!! ഇതായിരുന്നു,, ഇങ്ങനെ ഒരു ഉത്തരമായിരുന്നു ഞാനും മാനസിയിൽ നിന്നും പ്രതീക്ഷിക്കുന്നത് (ദത്തൻ നിറപുഞ്ചിരിയോടെ പറഞ്ഞു) ഒപ്പം അഭിനന്താർഹമായി മാനസിയുടെ ഷോൾഡറിൽ രണ്ടു തട്ടു തട്ടുകയും ചെയ്തു !!
ആദ്യത്തെ ഉത്തരത്തിൽ തന്നെ പുച്ഛിച്ച ദത്തൻ തൻ്റെ ഇപ്പോഴത്തെ ഉത്തരത്തിനു തന്നെ പ്രശംസിച്ചപ്പോൾ മാനസിക്ക് അതിയായ സന്തോഷം തോന്നി,, സ്വയം മതിപ്പു തോന്നി!!
സൊ,, യു ആർ എൻ ആർട്ടിസ്ററ്?? ദത്തൻ മാനസിയോടായി കൗതുകത്തോടെ ചോദിച്ചു,,,
ഏയ്,, അങ്ങനെ ഒരു ആർട്ടിസ്റ്റ് എന്നൊന്നും പറയാൻ ആയിട്ടില്ല (ചെറു നാണത്തിൽ മുങ്ങിയ ചിരിയോടെ ആയിരുന്നു മാനസിയുടെ ആ മറുപടി) ശേഷം മാനസി തുടർന്നു,,,
പെയിന്റ്റിങ്സ് കാണാൻ എനിക്ക് വളരെ ഇഷ്ട്ടമാണ്,, അതുപോലെ വരക്കാനും!!
സൊ,, ഹൂ ഈസ് യുവർ ഫെവ്‌റേറ്റെ ആർട്ടിസ്റ്റ് ??
ദത്തൻ വീണ്ടും മാനസിയെ കുഴപ്പിക്കുന്ന ഒരു ചോദ്യം എടുത്തിട്ടു,,,
ഏയ്,, എനിക്ക് അങ്ങനെ ആരുടേയും പേരൊന്നും അറിയില്ല,, പക്ഷെ നല്ല ചിത്രങ്ങൾ നോക്കിയിരിക്കാൻ ഇഷ്ട്ടമാണ്,,, മാനസി നിഷ്കളങ്കമായി ഉത്തരം കൊടുത്തു,,