പക്ഷെ മായയുടെ ആ കാഴ്ചപ്പാടിനോട് മാനസി യോജിച്ചില്ല,,,
മാനസി പറഞ്ഞു,, അത് സാരമില്ല ചേച്ചി,, ശരിക്കു പറഞ്ഞാൽ എനിക്ക് ആ ചോദ്യം ഇഷ്ട്ടമായി,, പക്ഷെ പെട്ടെന്ന് ഒരു ഉത്തരം അങ്ങോട്ട്,,,
മാനസി,, വീണ്ടും ആലോചനയിൽ മുഴുകി,,, ദത്തൻറ്റെയും മായയുടെയും നോട്ടം വീണ്ടും മാനസിയുടെ നേർക്ക് പതിഞ്ഞു,,,
മാനസി ആഴത്തിൽ തന്നെ ചിന്തിച്ചു,,, എന്താണ് തനിക്ക് തന്റ്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപ്പെടുന്ന കാര്യം??
തൻ്റെ ജീവിതം എന്ന് പറയുന്നത് തൻ്റെ ആ കൊച്ചു ഫ്ലാറ്റും, ഹർഷനും, മോളുമാണ്,, അതിനു അപ്പുറത്തേക്കുള്ള ഒരു ലോകം അവൾ ഇന്നേവരെ സ്വപ്നം കണ്ടിട്ടില്ല!!
മാളൂട്ടി!! എൻ്റെ മോള് ,,, അതാണ് ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം (നിറഞ്ഞ പുഞ്ചിരിയോടെ ആയിരുന്നു മാനസി ആ മറുപടി പറഞ്ഞത്)
പക്ഷെ മാനസിയുടെ ആ മറുപടി കേട്ട ദത്തൻ അല്പം പുച്ഛത്തോടെ തലയിളക്കി,,, ശേഷം സ്മസാരിച്ചു തുടങ്ങി,,,
ഞാൻ അതല്ല ആ ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്,, അതിപ്പോ സ്വന്തം മക്കളെ ആർക്കാ ഇഷ്ടമില്ലാത്തെ?? എനിക്കും മൂന്ന് മകകളുണ്ട്,, അതിൽ ഒരു മകൾക്കും ഒരു കുഞ്ഞുണ്ട്,, എനിക്കും അവരെ എല്ലാവരെയും ഇഷ്ട്ടമാണ്,,,
ഞാൻ ചോദിക്കുന്നത് മാനസി എന്ന വ്യക്തിക്ക് സ്വന്തമായി ചെയ്യാൻ ഇഷ്ട്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണ്,, എന്തിനോടാണ് നിങ്ങൾക്കു അഭിനിവേശമുള്ളതു,, എന്തൊക്കെ കാര്യങ്ങളാണ് നിങ്ങളെ സന്തോഷവതിയാക്കുക ??
മാനസി വീണ്ടും ഒരു ഉത്തരം കണ്ടെത്താൻ ബുദ്ദിമുട്ടി,,, അത് മനസ്സിലാക്കിയ ദത്തൻ അയാളുടെ സംസാരം തുടർന്നു,,