ഏയ്,, ഇഷ്ട്ടമല്ല എന്നല്ല,,, ബട്ട്,, ഒരു വിഷയം തന്നെ കുറെ കാലമായി കേട്ട് കൊണ്ടിരിക്കുമ്പോൾ ആർക്കായാലും ബോർ അടിക്കില്ലേ?? അത്രയേ ഉള്ളൂ ,,, മാന്സിയും സോഫയിൽ ഒന്ന് ഇളകിയിരുന്നു,,,
ഓഹ്,, ഐ സീ,,, സൊ എന്താണ് മാനസിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്യം?? ദത്തൻ അടുത്ത ചോദ്യം മുന്നോട്ടു വെച്ചു,,,
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടതോ ?? മാനസി സ്വയം ചോദിക്കുന്നത് പോലെ ആ ചോദ്യം ആവർത്തിച്ചു,,,
ദത്തൻ ഒന്നിന് പിറകെ ഒന്നായി മാനസിയോട് ഇങ്ങനെ സമ്സരിച്ചു കൊണ്ടിരുന്നപ്പോൾ,, ഇയാൾ കാര്യങ്ങൾ കുറച്ചു വേഗത്തിൽ അല്ലെ മുന്നോട്ടു കൊണ്ടുപോകുന്നേ?? അല്പം ആർത്തിക്കൂടുതൽ കാണിക്കുന്നില്ലേ? എന്ന സംശയം മായയുടെ ഉള്ളിൽ തോന്നിയെങ്കിലും അവർ ഒന്നും പറയാൻ നിന്നില്ല,, മറിച്ചു മാനസിയുടെ ഉത്തരത്തിനായി ദത്തനോടൊപ്പം മായയും മാനസിയുടെ മുഖത്തേക്ക് നോട്ടം തറപ്പിച്ചു,,,
മാനസിയോട് ഇങ്ങനെ ഒരു ചോദ്യം ഇതിനു മുമ്പ് ആരും ചോദിച്ചിരുന്നില്ല,, അവൾ ഒരിക്കലും അങ്ങനെയുള്ള കാര്യങ്ങൾ സ്വയം ചിന്തിച്ചിട്ടും ഇല്ലായിരുന്നു,, അതുകൊണ്ടു തന്നെ പെട്ടെന്ന് ഒരു ഉത്തരവും മാനസിയുടെ മനസ്സിൽ തെളിയുന്നില്ല,,,
അൽപ സമയം കഴിഞ്ഞിട്ടും മാനസിയുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും വരാതായപ്പോൾ അവളുടെ രക്ഷയ്ക്കെന്നപോലെ മായ ദത്തനോടായി പറഞ്ഞു,,,
നീ അവളെ വിട്ടേക്ക് ദത്താ,,, അല്ലേലും ഇതാ നിങ്ങൾ ബിസിനെസ്സ് കാരുടെ ഒരു പ്രശ്നം,,, ചുമ്മാ ആരോടെങ്കിലും സംസാരിക്കയാണെങ്കിലും അത് ഒരു ഇൻറ്റർവ്യൂ എടുക്കുന്ന കണക്കാ അവസാനം ആയിത്തീരുക!!