ഓഹ്,, കണക്കു ടീച്ചറോ?? അത്രയും പറഞ്ഞു ദത്തൻ പുകച്ചു ചുളിച്ചു,,
തൻ്റെ ആ പ്രതികരണം കണ്ടു ഒരു സംശയത്തോടെ തന്നെ നോക്കിയിരിക്കുന്ന മാനസിയോടായി ദത്തൻ തുടർന്ന് സംസാരിച്ചു,,,
ഓഹ്,,, ക്ഷമിക്കണം,, എനിക്ക് പഠിക്കുന്ന കാലം തൊട്ടേ കണക്കു ഇഷ്ട്ടമല്ല,, ബോറിങ്,, എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വിഷയം ഹിസ്റ്ററി ആയിരുന്നു,,,
ശേഷം ദത്തൻ ഹിസ്റ്ററി വിഷയങ്ങളായ വേൾഡ് വാറിനെ പറ്റിയും അതുപോലെ സമാനമായ മറ്റു വിഷയങ്ങളെ പറ്റിയും വാതോരാതെ സംസാരിച്ചു തുടങ്ങി,,,
ഏതാണ്ട് പത്തു മിനിറ്റോളം ദത്തൻറ്റെ ആ വധം കേട്ടതും മാനസി അറിയാതെ ഒരു കോട്ടുവായ വിട്ടുപോയി,,,
മാനസിയുടെ പ്രതികരണം കണ്ട മായ പെട്ടെന്ന് തന്നെ ദത്തൻറെ കയ്യിൽ ഒരു ഇടി കൊടുത്തു കൊണ്ട് “മതി,, ആ പെണ്ണിൻ്റെ തല തിന്നത്” എന്ന് പറഞ്ഞു കൊണ്ട് ദത്തന് ഒരു താക്കീത് കൊടുത്തു,,
മായ തുടർന്നു,,,
ഇവളുടെ ഭർത്താവ് പഠിപ്പിക്കുന്നത് കണക്കാണെങ്കിലും,, വീട്ടിൽ കൂട്ടുകാരുമൊത്തു ഇരുപത്തിനാലു മണിക്കൂറും ചർച്ച ചെയ്യുന്നത് ഇതുപോലുള്ള ചരിത്ര വിഷയങ്ങളാണ്,, അതിൽ നിന്നും ഒരു മോചനം തേടിയാ,, ആ കൊച്ചു ഇങ്ങോട്ടു വരുന്നത്,, ഇനി നീയും ഇവിടെ ഇരുന്നു ചരിത്രം വിളമ്പി ആ കൊച്ചിനെ വെറുപ്പിക്കല്ലേ,, പ്ളീസ്,,, ഒരു തമാശ രീതിയിൽ കൈകൾ കൂപ്പിക്കൊണ്ടായിരുന്നു മായ അവരുടെ വാക്കുകൾ അവസാനിപ്പിച്ചത്,,,
അതെന്താ?? മാനസിക്ക് ചരിത്രം ഇഷ്ടമല്ലേ? സോഫയിലേക്ക് ഒന്നൂടെ പിന്നോക്കം ചാരിയിരുന്നു,, അല്പം ഗൗരവമേറിയ സ്വരത്തിലായിരുന്നു ദത്തൻ അത് ചോദിച്ചത്,,,