ഓഹ്,, സോറി,, കൂടുതൽ പരിചയം ഇല്ലാത്തവരെ ‘നീ’ എന്ന് സംബോധന ചെയ്യുന്നത് എനിക്ക് ഇഷ്ട്ടമല്ല
അതല്ല,, എന്നേക്കാൾ പ്രായത്തിനു മൂത്ത ആള് എന്നെ ‘നിങ്ങൾ’ എന്ന് വിളിക്കുമ്പോൾ എനിക്ക് എന്തോ പോലെ,, (മാനസി ഉള്ള കാര്യം തുറന്നു പറഞ്ഞു)
അപ്പോൾ ഞാൻ ഒരു കിളവൻ ആണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത് ?? മുഖത്തു ഒരു കള്ള ദേഷ്യം അഭിനയിച്ചായിരുന്നു ദത്തൻ അത് ചോദിച്ചത്,,
എന്തുകൊണ്ടോ അയാളുടെ ആ സംസാരം കേട്ട മാനസി അറിയാതെ ചിരിച്ചു പോയി ,,,
മാ,, മാനസി,, അതാണ് എൻ്റെ പേര്,, സാർ എന്നെ അങ്ങനെ വിളിച്ചാൽ മതി,,
ഓക്കേ,, ഞാൻ ഇനി മാനസി എന്ന് വിളിച്ചോളാം,, ബട്ട് ഓൺ 1 കണ്ടീഷൻ,, എന്നെ മാനസി സാർ എന്ന് വിളിക്കരുത്,, യൂ ക്യാൻ കാൾ മി ദത്തൻ,, ഡീൽ?? (മുഷ്ടി ചുരുട്ടി തള്ളവിരൽ ഉയർത്തിപ്പിടിച്ചായിരുന്നു ദത്തൻ ആ ഡീൽ എന്ന വാക് ഉപയോഗിച്ചത്)
അയാളുടെ സരസമായ ആ ചോദ്യത്തിന് മാനസി ചെറുതായി ഒന്ന് കുണുങ്ങിച്ചിരിച്ചു കൊണ്ട് തിരിച്ചു അയാളുടെ നേർക്കും തന്റ്റെ തള്ളവിരൽ ഉയർത്തിക്കാണിച്ചു ഡീൽ ഉറപ്പിച്ചു,,,
എന്താ ഇവിടെ ഒരു ചിരിയും കളിയുമൊക്കെ,,, നിങ്ങൾ ഇപ്പോയെ ഫ്രണ്ട്‌സ് ആയോ?? ജ്യുസുമായി തിരിച്ചു വന്ന മായ നിറപുഞ്ചിരിയോടെ ആയിരുന്നു അത് ചോദിച്ചത്,,,
പിന്നെ മാനസിയെ ഉപദേശിക്കുമ്പോലെ പറഞ്ഞു,, മോളെ മാനസി,, ഇയാളുമായി കൂടുതൽ കമ്പനി കൂടാൻ നിക്കണ്ട,, സംസാരിക്കാൻ ആരെയെങ്കിലും കിട്ടിയാൽ പിന്നെ അയാളെ വധിച്ചിട്ടേ വിടത്തുള്ളൂ,,
മായ അത് പറഞ്ഞതും മാനസി പതിഞ്ഞ രീതിയിൽ ഒന്ന് പൊട്ടിച്ചിരിച്ചു ,,, ദത്തനും ആ ചിരിയിൽ പങ്കു ചേർന്നു,,