അതി രാവിലെ എഴുന്നേൽക്കുന്നു,, ഹർഷേട്ടനും,, മോൾക്കുമുള്ള പ്രാതൽ തയ്യാറാക്കി അവരെ വിളിച്ചുണർത്തുന്നു,, അവർ അത് കഴിക്കുമ്പോയേക്കും ഉച്ചക്ക് കഴിക്കാനുള്ള ടിഫ്ഫിൻ റെഡി ആകുന്നു,, ഇതിനിടയിൽ മാളൂട്ടിയെ കുളിപ്പിക്കലും, ഒരുക്കലും,, രണ്ടുപേരും വീട്ടിൽ നിന്നും ഇറങ്ങുന്ന വരെ നേരാവണ്ണം ശ്വാസം വിടാതെയുള്ള ഓട്ടം,,
അത് കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനില്ലാതെ അവർ രണ്ടുപേരുടെയും വരവും കാത്തു വെറുതെ ഇരിക്കുന്നു,, എത്ര കാലമായി ഒരു മാറ്റവും ഇല്ലാത്ത ഇതേ ജീവിതം??
ഇതേ സമയം മായേച്ചിയുടെ ജീവിതം?? ഓഹ് ശരിക്കും കൊതി തോനുന്നു,,,
ഏതാണ്ട് ഫ്ലാറ്റിന്റെ തൊട്ടടുത്തു എത്തിയപ്പോഴാണ് വീട്ടിലെ പച്ചക്കറികൾ തീർന്നിരിക്കുന്ന കാര്യം മാനസി ഓർത്തത്,,, മാനസി പച്ചക്കറി മാർക്കറ്റ് ലക്ഷ്യമാക്കി തിരിഞ്ഞു നടന്നു,, ആ കടക്കാരനുമായി മല്ലിട്ടു വിലപേശാനുള്ള മാനസിക തയ്യാറെടുപ്പോടെ,,,
***********
അത്തായം കഴിഞ്ഞു, വീടും അടുക്കളയുമെല്ലാം ഒരുക്കിയതിനു ശേഷം പതിവുപോലെ ഒരു കുളിയും കഴിഞ്ഞാണ് മാനസി ബെഡ്റൂമിലേക്ക് പോയത്,,,
മാളൂട്ടി ഉറങ്ങിക്കഴിഞ്ഞിരുന്നു,, ‘ഹർഷൻ’ ഭഗവദ് ഗീതയെക്കാൾ തടിയുള്ള ഏതോ ഒരു പുസ്തകത്തിൽ കണ്ണും നട്ട് ഇരിക്കയാണ്,, തനിക്ക് വലിയ താല്പര്യം ഉള്ള വിഷയം അല്ലെങ്കിലും മാനസി വെറുതെ ഒരു കൗതുകത്തിൻറ്റെ പുറത്തു ആ പുസ്തകത്തിൻറ്റെ തലക്കെട്ട് ഒന്ന് നോക്കി,,
എന്തോ ക്രൈം ത്രില്ലെർ ആണെന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു,, പക്ഷെ വിശദാംശങ്ങൾ അറിയാൻ മാനസിക്ക് ഒന്നുടെ ഒന്ന് കണ്ണ് കൂർപ്പിക്കേണ്ടി വന്നു,,,