ഇടനാഴിയിലൂടെ മായേച്ചിയുടെ റൂം ലക്‌ഷ്യം വച്ച് നടക്കുമ്പോൾ,, ആ ഫ്ളോറിന്റെ ഭംഗി കണ്ടു മാനസിയുടെ കണ്ണ് മഞ്ഞളിച്ചു പോയി,, ലോഞ്ച് ഏരിയയെ കാളും അതി ഗംഭീരമായിരുന്നു ആ വി ഐ പി സ്യൂട്ട് ഫ്ലോർ,,,
പുറത്തു ഡോർബെൽ ഉണ്ടായിരുന്നെങ്കിലും അത് ശ്രദ്ധയിൽ പെടാതിരുന്ന മാനസി കതകിൽ തട്ടുകയാണ് ചെയ്തത്,,
പെട്ടെന്ന് തന്നെ ഡോർ തുറക്കപ്പെട്ടു,, പക്ഷെ ഡോർ തുറന്നതു ഒരു പുരുഷനായിരുന്നു,,
അത്യാവശ്യം പ്രായം തോന്നിക്കുന്ന, നല്ല ഉയരവും, കഷണ്ടി തലയും ചെറിയ രീതിയിൽ വയറു ചാടിയിട്ടുള്ള ഒരു മനുഷ്യൻ,, കോട്ടും സൂട്ടുമായിരുന്നു അയാളുടെയും വേഷം,,,
ഒട്ടും പ്രതീക്ഷിക്കാതെ ആ അപരിചിതൻ വാതിൽ തുറന്നതും മാനസി രണ്ടടി പിന്നോട്ട് വെച്ച് വാതിലിൻറെ മുകളിലുള്ള റൂം നമ്പറിലേക്ക് ഒരിക്കൽ കൂടെ നോക്കി,,,
മാനസിയുടെ നോട്ടം പിന്തുടർന്ന അയാളും ആ റൂം നമ്പറിലേക്ക് നോക്കി,, ശേഷം ചെറു പുഞ്ചിരിയോടെ മാനസിയോടായി പറഞ്ഞു,,,
പേടിക്കണ്ട,, നിങ്ങൾ വന്ന സ്ഥലം തെറ്റിയിട്ടില്ല,, നിങ്ങൾ മാനസി അല്ലെ ??
മാനസി അയാൾക്കു എന്തെങ്കിലും മറുപടി കൊടുക്കുന്നതിനു മുന്നേ മായയുടെ ശബ്ദം ആ മുറിക്കകത്തു നിന്നും വന്നു
മാനസി,, ഇങ്ങു കേറിപ്പോര്,, ഞാൻ ഇവിടെയുണ്ട്,,
മായേച്ചിയുടെ ശബ്ദം കേട്ടതും മാനസി ഒരു ആശ്വാസ്ത്തിന്റെ നെടുവീർപ്പ് വിട്ടു,, അപ്പോഴും അവളെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന അയാൾക്കു ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് മാനസി മുറിയിലേക്കു പ്രവേശിച്ചു,, അയാൾ അല്പം മാറി നിന്ന് വാതിൽ കൂടുതൽ തുറന്നു മാനസിയെ വരവേറ്റു,,