യെസ് മാം,, ഹൌ ക്യാൻ ഐ ഹെല്പ് യു ? ആ റിസപ്ഷൻ പയ്യൻറെ വകയായിരുന്നു ചോദ്യം,,
അത് ഞാൻ മായേച്ചിയെ,, അല്ല,, സോറി,, മായാ സുരേഷിനെ കാണാൻ വേണ്ടി,,, ആ പയ്യൻമാരുടെ ഇടയിൽ നിന്നും രക്ഷപ്പെട്ടു വന്ന പരിഭ്രാന്തി മാറാത്ത കണക്കെ മാനസി തപ്പിത്തടഞ്ഞു പറഞ്ഞു,,,
ഓ,, മായാ മേടത്തിനെ കാണാൻ വന്നതാണോ,, ഒരു നിറഞ്ഞ പുഞ്ചിരിയോടെ ആയിരുന്നു ആ റിസപ്ഷനിസ്റ്റ് ചോദിച്ചത്,,,
ശേഷം അയാൾ ഐപാഡിൽ ബുക്കിംഗ് ലിസ്റ്റ് നോക്കിയതിനു ശേഷം,, നിങ്ങളുടെ പേര് മാനസി എന്നാണോ എന്ന് ചോദിച്ചു ഉറപ്പു വരുത്തി,, എന്നിട്ടയാൾ ഒരു ആക്‌സസ് കാർഡ് മാനസിക്ക് കൈമാറി മാടത്തിനെ കാണാനുള്ള അനുവാദവും കൊടുത്തു,,,
തൻ്റെ കയ്യിൽ കിട്ടിയ ആക്സസ് കാർഡ് ഒരു പകപ്പോടെ തിരിച്ചും മറിച്ചും നോക്കുന്ന മാനസിയോടായി അയാൾ ചെറുചിരിയോടെ പറഞ്ഞു,,
അത് മായാ മാഡം താമസിക്കുന്ന ഫ്ലോറിലേക്കുള്ള ആക്സസ് കാർഡാണ്,, മാഡം ഇവിടെ ഒരു വി ഐ പി സ്യൂട്ടിലാണ് താമസം ,, ആ ഫ്ലോറിലേക്കു ആക്സസ് കാർഡില്ലാതെ പ്രവേശിക്കാൻ സാധിക്കില്ല,,,
‘മാനസി’ എല്ലാം മനസ്സിലായി എന്ന കണക്കെ തലയിളക്കി അവിടെ നിന്നും നടക്കാൻ തുടങ്ങിയതും,, മാഡത്തിന് ലിഫ്റ്റ് ഉപയോഗിക്കാം,, 35th ഫ്ലോർ,, റൂം നമ്പർ 3502 എന്നും അയാൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു,,,
മാനസി ആ തിളക്കമേറിയ ലിഫ്റ്റിൽ കയറി മുകളിലേക്ക് യാത്ര തിരിച്ചു,, ശര വേഗത്തിൽ താൻ മുപ്പത്തിഅഞ്ചാം നിലയിൽ എത്തി എന്ന് തിരിച്ചറിഞ്ഞ മാനസി ഒന്ന് അദ്ബുദ്ധപ്പെട്ടു,,, തൻ്റെ നാല് നിലയുള്ള ഫ്ളാറ്റിലെ ലിഫ്റ്റ് ഇതിനേക്കാൾ സമയമെടുക്കും എന്നവൾ ഓർത്തു പോയി,,