അപരൻ സംസാരം തുടർന്നു,,,
ഞങ്ങൾ ഇതുപോലെ ബിസിനസ് ആവശ്യങ്ങൾക്ക് വരുമ്പോൾ മിക്കവാറും ഈ ഹോട്ടലിലാണ് താമസിക്കാറു,, നിങ്ങളും ഇവിടെയാണോ താമസിക്കുന്നെ,,,
അയാളുടെ ആ ചോദ്യത്തിന് മാനസി അല്ല എന്ന അർത്ഥത്തിൽ തലയിളക്കി,,,
പിന്നെ ഇവിടെ നിങ്ങൾ മറ്റെന്തെങ്കിലും ആവശ്യത്തിന് വന്നതാണോ,, (അയാൾ വിടുന്ന ലക്ഷണമില്ല)
അതെ! ഞാൻ ഇവിടെ ഒരാളെ കാണാൻ വന്നതാ,, മാനസി നിഷ്കളങ്കമായി അയാൾക്ക് മറുപടി കൊടുത്തു,, (അവളുടെ ശബ്ദം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു)
മാനസിയുടെ ആ മറുപടി കേട്ടതും,, ആ അപരൻ പിന്നിൽ നിൽക്കുന്ന തൻ്റെ കൂട്ടുകാരന് കൈകൾ ഉയർത്തി തമ്പ്സപ്പ് കാണിച്ചു,,,
ഞങ്ങൾ നാളെ രാത്രി വരെ ഇവിടെ ഉണ്ടാകും,, മാടത്തിനെ കോൺടാക്ട് ചെയ്യാൻ വല്ല വിസിറ്റിങ് കാർഡോ അല്ലെങ്കിൽ മൊബൈൽ നമ്പറോ,,,
അയാൾ പറഞ്ഞു വരുന്നതിന്റെ പൊരുൾ മനസ്സിലാകാതെ മാനസി അയാളെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കെ ആ റിസപ്ഷനിൽ നിൽക്കുന്ന പയ്യൻ വീണ്ടും ഒച്ചയിട്ടു വിളിച്ചു
നെസ്റ്റ്!!
തൻ്റെ ഊഴം വന്നു എന്ന് തിരിച്ചറിഞ്ഞതും മാനസി ഒരു കുതിപ്പിന് റിസെപ്ഷൻറ്റെ മുന്നിലെത്തി,,,
മറ്റൊരു രീതിയിൽ പറഞ്ഞാൽ ആ പയ്യന്മാരുടെ ഇടയിൽ നിന്നും ഓടി രക്ഷപ്പെട്ടു എന്നും പറയാം!!
അല്ല,, ഇവിടെ ആ പയ്യന്മാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല,, കാണാൻ ഭംഗിയുള്ള യൗവ്വനയുക്തയായ ഒരു സ്ത്രീ,,, ഇത്രയും വലിയ ഹോട്ടെലിൽ വളരെ ട്രഡീഷണൽ വസ്ത്രത്തിൽ വന്നിരിക്കുന്നു,, അവർ ഇവിടെ അല്ല താമസം എന്നും പറയുന്നു,, അപ്പോൾ ഏതേലും ഗസ്റ്റിനു സർവീസ് കൊടുക്കാൻ വന്ന ഒരു കോൾ-ഗേൾ ആണെന്ന് അവർ സംശയിച്ചെങ്കിൽ, അത് തീർത്തും സ്വാഭാവികം!!