മാനസി: അത് വേണ്ട ചേച്ചി,,, ഞാൻ ചേച്ചിക്ക് എൻ്റെ ലൊക്കേഷൻ സെൻറ് ചെയ്യാം,, ചേച്ചി വരുമ്പോയേക്കും ഞാൻ ഊണ് റെഡി ആക്കാം,,, (വീണ്ടും താൻ അവിടെ ചെന്ന് മായേച്ചിക്ക് ഒരു വലിയ ചിലവ് വരുത്തണ്ട എന്ന് കരുതിയാണ് മാനസി അങ്ങനെ പറഞ്ഞത്)
മായ: ഓ,, ഒരു മിനിറ്റ് മാനസി,, എനിക്ക് ഒരു കോൾ വരുന്നു,, ഞാൻ വിളിക്കാം,,,
മാനസിയോട് അങ്ങനെ പറഞ്ഞു പെട്ടെന്ന് കോൾ കട്ട് ചെയ്‌തെങ്കിലും യാഥാർഥ്യത്തിൽ മായയ്ക്ക് മറ്റൊരു കോളും വന്നിരുന്നില്ല,,,
മായ പെട്ടെന്ന് തൻ്റെ വാട്ട്സാപ്പിൽ നിന്നും ഒരാൾക്ക് മെസ്സേജ് അയച്ചു തുടങ്ങി,,,
ഹലോ,, നമ്മൾ അന്ന് ചർച്ച ചെയ്ത ആ കേസില്ലേ?? അത് സെറ്റ് ആകുന്ന ലക്ഷണം കാണുന്നുണ്ട്,, നിങ്ങൾ എപ്പോഴാ ഇനി കൊച്ചിയിലേക്ക് വരിക ??
ബുധനാഴ്ച!! മറുപടി പെട്ടെന്ന് തന്നെ വന്നു,,,
ഓക്കേ,, ലഞ്ചിന് അവളും ഉണ്ടാകും,,, അതുകൊണ്ടു ആ ടൈം-സ്ലോട്ട് ഫ്രീ ആക്കി വെച്ചേക്കണം,,,
അയാളുമായുള്ള ആ ചാറ്റ് കഴിഞ്ഞ ഉടൻ മായ വീണ്ടും മാനസിയെ വിളിച്ചു,,
മായ: ഓ,, സോറി മാനസി ഒരു അർജെന്റ്റ് കോൾ ആയിരുന്നു,,,
മാനസി: ഓഹ്,, അതൊന്നും സാരമില്ല ചേച്ചി,,
മായ: ആഹ്,, അപ്പോൾ നമ്മൾ എന്താ പറഞ്ഞു വന്നേ??
മാനസി: അത്,, ചേച്ചി ഇന്ന് ഫ്രീ ആണെങ്കിൽ ഊണ് നമുക്ക് ഇവിടെ നിന്നും ആക്കാം,,,
മായ: കൊതിയുണ്ട് മോളെ,, ബട്ട് ഈ മുടിഞ്ഞ ജോലി,,, ഇവിടെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ഈ ട്രാഫിക്കിൽ പോയി വരുമ്പോയേക്കും സമയം ഒരുപാട് എടുക്കും,, അത്രയും സമയമൊന്നും എനിക്ക് ഇവിടെ നിന്നും വിട്ടു നിൽക്കാൻ പറ്റത്തില്ല,,,