കുറഞ്ഞ സമയം കൊണ്ട് അത്യാവശ്യം വലിയ കണക്കു കൂട്ടലുകൾ നടത്തിയതിനു ശേഷമായിരുന്നു മായ ആ പിങ്ക് ഷൂസിനുള്ള അയ്യായിരം രൂപ കാഷ്യർക്കു കൈമാറിയതും,,,
എന്നിരുന്നാലും, മാനസി ഒരു നാടൻ പെണ്ണാണ്,,, ഒരു ഭാര്യയാണ്,, ഒരു അമ്മയാണ്,,, പട്ടണത്തിൽ പട്ടാപ്പകൽ പോലും എല്ലാവരെയും അന്ധരാക്കി നടത്തുന്ന വ്യാപാരങ്ങളെ പറ്റി മാനസിക്ക് അറിവുണ്ടാവണം എന്നില്ല,, സാധാ കുടുമ്പത്തിൽ പിറന്ന സുന്ദരികളായ പെൺകുട്ടികൾ,, പട്ടണത്തിൽ വന്നു ഒന്ന് ഇരുട്ടി വെളുക്കുമ്പോൾ പണക്കാരാകുന്ന കുറുക്കു വിദ്യകളെ പറ്റിയും ചിലപ്പോൾ മാനസി കേട്ട് കാണില്ല.
പക്ഷെ ഒരു കാര്യം മായയ്ക്ക് ഉറപ്പുണ്ട്,,, മാനസി തൻ്റെ വരുതിയിൽ വന്നാൽ അത് തനിക്ക് തീർച്ചയായും വലിയ ഒരു മുതൽ കൂട്ടാവും,, തൻ്റെ ബിസിനസ് ഒന്നൂടെ നല്ല രീതിയിൽ മെച്ചപ്പെടും,,,
കഴിഞ്ഞ തവണ ലഞ്ചിന് വന്ന മാനസി അവളുടെ ഇപ്പോഴത്തെ അവസ്ഥകൾ പറഞ്ഞു കേൾപ്പിച്ചപ്പോൾ മാനസി കൂടുതൽ താമസമില്ലാതെ തൻ്റെ കെണിയിൽ വീഴുമെന്ന ആത്മവിശ്വാസവും മായയിൽ വർധിച്ചിരുന്നു!!
********
ഇരു സ്ത്രീകളുടെയും തീരുമാനത്തിന് മാറ്റമൊന്നും സംഭവിക്കാത്തതിനാൽ,, രണ്ട് ആഴ്ചയോളം പുതിയ സംഭവങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി,,,
പക്ഷെ രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു തിങ്കളാഴ്ച, മാനസിയുടെ തീരുമാനത്തിന് മാറ്റം വന്നു,, അന്ന് കാലത്തു അവൾ മായേച്ചിയെ കോൾ ചെയ്തു,,,
മാനസിയുടെ മനസ്സ് മാറാൻ സാഹചര്യം ഒരുക്കിയത് ഹർഷൻ തന്നെ ആയിരുന്നു,, കഴിഞ്ഞ രണ്ടു ആഴ്ചക്കുള്ളിൽ ഹർഷൻ തൻ്റെ കൂട്ടുകാരെ വീട്ടിൽ വരുത്തി സല്കരിച്ചതു നാല് തവണയാണ്,,, അതും ഒരു തവണ കൂട്ടുകാരുടെ കുടുമ്പസമേതം !!