പക്ഷെ വീണ്ടും ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി നിന്നു….. ഒരു സംഭാഷണം ആരംഭിക്കാൻ വേണ്ടി എന്ത് പറഞ്ഞ് തുടങ്ങുമെന്ന് ആലോചിച്ചെങ്കിലും പൊതുവെ അമ്മയോട് വായടക്കാതെ സംസാരിക്കുന്ന എനിക്ക് ഒരു വിഷയവുമാ നേരം കിട്ടിയില്ല……
“““നിന്റെ കൂടെ പഠിച്ച സിദ്ധാർത്ഥിന്ന് സ്കൂളിൽ വന്നിരുന്നു, അവനിപ്പൊ മർച്ചന്റ്നേവിയിലാണല്ലേ””””
വീണ്ടും അമ്മയാണ് സംസാരിച്ചത്….
“““ആ ആരോ പറഞ്ഞിരുന്നു, ഞങ്ങളങ്ങനെ കോൺഡാക്റ്റില്ല””””
“““ഉം….. അവന്റെ അനിയത്തി ഇപ്പൊ പ്ലസ്ടുവിൽ പഠിക്കുന്നുണ്ട്, ആ കുട്ടിയെ കൂട്ടാൻ വന്നതായിരുന്നു…… നിന്റെ വിവരമൊക്കെ ചോദിച്ചു””””
ആ മൈരനൊന്നും ഞാൻ ചത്താൽ പോലും വിവരമറിയാൻ താല്പര്യമില്ലാത്തവനാണ്, അമ്മയോട് സംസാരിക്കാൻ വേണ്ടി എന്റെ പേര് പറഞ്ഞ് ചെന്നതാവും ചെറ്റ……
ആ സംസാരവും അവിടെ മുറിഞ്ഞു…. വീണ്ടും മൗനം……. ഞാൻ തല താഴ്ത്തി നൂഡിൽസിൽ ശ്രദ്ധകേന്ദ്രീകരിച്ചു…… ഇടയ്ക്ക് ഒന്ന് ഒളികണ്ണിട്ട് നോക്കിയപ്പോൾ അമ്മ എന്നെയും നോക്കി ഇരിപ്പാണ്…… കണ്ണുകൾ തമ്മിൽ ഉടക്കിയതും ഞാൻ നോട്ടം മാറ്റി……
“““മിലാ””””
വിളി വന്നു…. ഞാനൊന്ന് മൂളിക്കൊണ്ട് വിളി കേട്ടു…..
“““ഇങ്ങോട്ട് നോക്ക്””””
ഞാൻ ധൈര്യം സംഭരിച്ച് തല ഉയർത്തി…..
“““ഞാനൊരു കാര്യം ചോദിക്കട്ടെ…..
അമ്മ ഒന്ന് നിർത്തി…. എനിക്ക് തലയാട്ടി ചോദിച്ചോ എന്ന് കാണിക്കാൻ പോലും കഴിഞ്ഞില്ല
“““നേരത്തെ എന്തായിരുന്നു മോന്റെ ഉദ്ദേശം?””””
ഞാനിരുന്ന് വിയർത്തു….. എന്ത് പറയും……