താര കാർത്തിക്
Thara Karthik | Author : The Gd
രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അല്ലേലും ഏതു ദിവസമാണ് അങ്ങനെ അല്ലാതെ ഇരുന്നേക്കുന്നത്. എന്നിക് എന്റെ ജീവിതത്തോട് തന്നെ പുച്ഛം തോന്നി. ഇങ്ങനെ ആർക്കും വേണ്ടാതെ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരു ജീവിതം. ഈ നശിച്ച ജീവിതം അവസാനിപ്പിച്ചാലോ എന്ന് കൊറേ തവണ ചിന്തിച്ചിട്ടുള്ളതാണ് പക്ഷെ എന്തോ എന്നിക് പറ്റുന്നില്ല.
+2 കഴിഞ്ഞ് 1 വർഷം വെറുതെ കറങ്ങി തിരിഞ്ഞു കൊറച്ചു മനസമാധാനത്തിന് വേണ്ടി അലഞ്ഞു.. എവിടെ?? മനസമാധാനം പോയിട്ട് ഒരു കോപ്പും കിട്ടിയില്ല..പിന്നെ എന്തേലും ആവട്ടെ എന്ന് കരുതി ഒരു കോളേജ് ൽ പോയങ്ങു ചേർന്ന്. ഇന്നാണ് ആദ്യ ദിവസം.
ഇന്നലെ വൈകുന്നേരം തന്നെ എന്റെ Z900 കഴുകി കുട്ടപ്പൻ ആക്കി വെച്ചതുകൊണ്ട് രാവിലെ പ്രേത്യേകിച് പരുപാടി ഒന്നും ഇല്ലായിരുന്നു. ഇവനാണ് ഇപ്പോൾ എന്റെ ആകെ ഉള്ള ഒരു കൂട്ടുകാരൻ. എന്റെ ചേട്ടന്റെ വണ്ടിയാണ് പക്ഷെ കൊറച്ചു വർഷം ആയിട്ട് ഇത് എന്റെ ആണ്. സമയം കളയാതെ പോയി കുളിച്ചു റെഡി ആയി ഭക്ഷണം വെച്ച കഴിച്ചു ഞാൻ കോളേജ് ലേക്ക് ഇറങ്ങി.
പോകുന്ന വഴി മുഴുവൻ ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നെ എന്നുള്ള ചിന്തയായിരുന്നു. മോശം പറയരുതല്ലോ ഇന്നേ വരെ ഒരു പ്രേശ്നവും ഇല്ലാതെ എന്റെ ജീവിതം മുന്നോട്ട് പോയിട്ടില്ല. പിന്നെ എന്തായാലും വരുന്നത് വരുന്നിടത്തു വെച്ച് കാണാം എന്നുള്ള മൈൻഡ് ആയതു കൊണ്ട് കൊഴാപ്പം ഇല്ല.
കോളേജ് ഒക്കെ ഞാൻ അഡ്മിഷൻ എടുത്തപ്പോ ചുറ്റി കണ്ടു എല്ലാം നോക്കി വെച്ചതാണ്. അടിപൊളി കോളേജ് ആണ് പലയിടത്തും നല്ല ഭംഗിയിൽ ചെയ്തേക്കുന്ന പൂന്തോട്ടങ്ങൾ ആണ് മെയിൻ ഹൈലൈറ്. എന്നിക് ഇങ്ങനത്തെ പൂന്തോട്ടം പോലത്തെ സംഭവങ്ങൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ് എന്റെ വീട്ടിലും ഉണ്ട് ഞാൻ നന്നായി നോക്കി വരുന്ന ഒരു പൂന്തോട്ടം. ഞാൻ ഈ കോളേജിൽ അഡ്മിഷൻ എടുത്തതിന്റെ ഒരു മെയിൻ റീസണും ഇതൊക്കെ തന്നെയാണ്. ഇതൊക്കെ കണ്ണ് നിറയെ കാണുമ്പോൾ ആണ് ആകെ ഒരു സമാധാനം കിട്ടുന്നത്.