ഇതും പറഞ്ഞു താൻ എന്തോ വലിയ തമാശ പറഞ്ഞ കണക്കെ ഹർഷൻ വീണ്ടും തൻ്റെ സുഹൃത്തുക്കളുടെ ഇടയിലേക്ക് ചർച്ച തുടരുവാനായി പോയി,, എന്നാൽ മാനസി ഇതിനു ആരെ പഴിക്കണം എന്നറിയാതെ കിച്ചണിലേക്കും നീങ്ങി,,,
പക്കുവട പാകം ചെയ്യുന്നതിനിടയിൽ മാനസി പിറുപിറുത്തു: എത്ര കാലമായി ഈ നാശങ്ങൾ ചർച്ച തുടങ്ങിയിട്ട് ?? മുമ്പൊക്കെ ലോകമഹായുദ്ധം ആയിരുന്നു ചർച്ച പക്ഷെ ഇപ്പോൾ പലസ്തീൻ ഇസ്രായേൽ പ്രശ്നം ആയി എന്ന് മാത്രം,, അല്ലാതെ വേറൊരു മാറ്റവും ഹർഷനോ അയാളുടെ കൂട്ടുകാർക്കോ ഉണ്ടായിട്ടില്ല,,
ഹർഷൻ ഒന്നും പറയുന്നില്ല എന്ന് കരുതി,, കയറി വരുന്ന ഈ സുഹൃത്തുക്കൾക്ക് ഒന്ന് സ്വയം ചിന്തിച്ചു കൂടെ,, അല്ലെങ്കിൽ ഓരോ സുഹൃത്തുക്കളുടെ വീട്ടിലായി മാറി മാറി ചർച്ചയ്ക്കു വേദി ഒരുക്കുക,, ആരോട് പറയാൻ? ആര് കേൾക്കാൻ?
നാശങ്ങൾ ഈ പക്കുവടയും ചായയും കഴിച്ചു സഭ പിരിഞ്ഞു പോയാൽ മതിയായിരുന്നു,, അതായിരുന്നു മാന്സിയുടെ ഇന്നത്തെ അവസാന പ്രാർത്ഥന!
പക്ഷെ മാനസിയുടെ ആ പ്രാർത്ഥനയും ഫലവത്തായില്ല,, പക്കുവടയും ചായയും കഴിച്ചു രാത്രി ഭക്ഷണവും കഴിച്ചാണ് അവരെല്ലാം സഭ പിരിഞ്ഞു പോയത്,,
ഏതാണ്ട് മൂന്നു നാല് ദിവസത്തേക്ക് തൻറ്റെ കുടുമ്പത്തിനു മാത്രം പാകം ചെയ്യാൻ പോരുന്ന പച്ചക്കറികൾ ആ ഒറ്റ രാത്രി കൊണ്ട് തീർന്നു!!
എല്ലാം കഴിഞ്ഞു രാത്രി അവരുടെ ബെഡ്റൂമിലെ ചില വാക്‌പോരാട്ടങ്ങൾ,,,
മാളു ഉറങ്ങിക്കഴിഞ്ഞിരുന്നു,, ഹർഷൻ കുളിക്കാൻ കയറിയ തൻറ്റെ ഭാര്യയെയും കാത്തു മാളുവിനൊപ്പം ബെഡിൽ കിടക്കുന്നു,,,
ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം കുളി കഴിഞ്ഞു മാനസി മുറിയിലേക്ക് പ്രവേശിച്ചു,,