പാവക്കൂത്ത്
Pavakooth | Author : MK
വളരെ സാവധാനത്തിൽ മുന്നോട്ടു നീങ്ങുന്ന കഥയാണ്, അങ്ങനെയുള്ള കഥകളോട് താല്പര്യം ഉള്ളവർ മാത്രം വായിക്കുക!!
“അമ്മേ,,, ഐസ് ക്രീം,,,” മാളിലെ മധ്യഭാഗത്തായി ജെലാറ്റോ ഐസ് ക്രീമിന്റ്റെ കിയോസ്‌ക് കണ്ടതും മാളൂട്ടി ബഹളം വെച്ച് കൊണ്ട് അങ്ങോട്ടേക്ക് ഓടി അടുക്കുവാൻ ശ്രമിച്ചു,,,
“ഇപ്പോഴല്ല മോളെ,, ആദ്യം നമുക്ക് മോളുടെ സ്കൂൾ ഷൂസ് വാങ്ങിക്കാം, അത് കഴിഞ്ഞു ഐസ് ക്രീം,, ഒക്കെ ??
തന്നിൽ നിന്നും ഓടി മാറാൻ ശ്രമിച്ച മോളുടെ കയ്യിലെ പിടുത്തം ഒന്നുടെ മുറുക്കി അവളെ ചെരുപ്പ് കടയിലേക്ക് വലിച്ചു കയറ്റുന്നതിനു ഇടയിൽ ആയിരുന്നു മാനസി അത് പറഞ്ഞത്,,
തനിക്ക് പുതിയ സ്കൂൾ ഷൂസ് കിട്ടുമെന്ന് അറിഞ്ഞ മാളൂട്ടി വീണ്ടും ആഹ്‌ളാദത്തോടെ തുള്ളിച്ചാടി,,,
മാളൂട്ടിക്ക് എന്ത് കിട്ടുമെന്ന് അറിഞ്ഞാലും സന്തോഷം ആയിരുന്നു,, കാരണം ഈ ഏഴു വയസ്സിനു ഇടയിൽ താരതമ്യേന വളരെ കുറച്ചു സാധനങ്ങളെ അവൾ സ്വന്തമാക്കിയിരുന്നുള്ളൂ,, അത് കളിപ്പാട്ടമായാലും , വസ്ത്രങ്ങൾ ആയാലും ,, ഭക്ഷണ സാധനങ്ങൾ ആയാലും,,
“ഒന്ന് അടങ്ങി നില്ക്കു മാളൂ,, എല്ലാത്തിനും നീ ഇങ്ങനെ ഒച്ച വെച്ച് ചാടിക്കളിക്കല്ലേ,,,”
വളരെ അലങ്കാരത്തോടെയും, ആഡംബരത്തോടെയും നിർമിച്ച ചെരുപ്പ് കടയുടെ കാഴ്ച കണ്ടു മാളു ആഹ്‌ളാദം പ്രകടിപ്പിച്ചപ്പോൾ ആ കടിയിൽ ഉണ്ടായിരുന്ന പലരുടെയും ശ്രദ്ധ തങ്ങളിലേക്ക് വന്നു എന്ന തിരിച്ചറിവാണ് മാളുവിന് അങ്ങനെ ഒരു സ്നേഹശകാരം നൽകാൻ മാനസിയെ പ്രേരിപ്പിച്ചത്,,,