എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Posted by

“”…അല്ലേത്തന്നെ അവളുവരോന്നൊന്നും എനിയ്ക്കുതോന്നുന്നില്ല… അവൾക്കീ ട്രിപ്പുപോണേലൊന്നും വല്യതാല്പര്യമില്ലെന്നാ പറഞ്ഞിട്ടുളേള..!!”””_ എന്നാക്കി ഞാൻ…

ഉടനെ തന്തപ്പടിയുടെ അടുത്ത ഉത്തരവെത്തി;

“”…എന്നാലൊരു കാര്യഞ്ചെയ്… മീനുമോളെയിങ്ങുവിളി… അവൾക്കു പോകാൻ താൽപര്യമുണ്ടോന്നു ചോദിയ്ക്കാലോ..!!”””_ പുള്ളി പറഞ്ഞുനിർത്തിയതും അതിനെ ശെരിവെച്ചുകൊണ്ട് അമ്മ മീനാക്ഷിയെ നീട്ടിവിളിച്ചു…

“”…നീയൊരു കാര്യഞ്ചെയ്… തിരിഞ്ഞുനിയ്ക്ക്… അല്ലേനീ കണ്ണുരുട്ടി മോളെപ്പേടിപ്പിയ്ക്കും..!!”””_ എന്നുപറഞ്ഞുകൊണ്ടു ചെറിയമ്മ വീണ്ടുമതിനിടയിക്കേറി ഉടക്കുപിടിച്ചപ്പോൾ ശബ്ദമില്ലാതെ പരട്ടത്തള്ളേന്നു വിളിച്ചു പ്രാകിക്കൊണ്ടാണെങ്കിലും ഗത്യന്തരമില്ലാതെനിയ്ക്കു തിരിഞ്ഞുനിൽക്കേണ്ടി വന്നു…

“”…ആ.! മോളേ നീയിങ്ങിറങ്ങിവന്നേ… നെനക്കുനാളെ ഡ്യൂട്ടിയില്ലേ..??”””_ അച്ഛന്റെ ശബ്ദമുയർന്നു…

അതിനുപിന്നാലെ മീനാക്ഷി താഴേയ്ക്കിറങ്ങിവരുന്നത് പാദസരത്തിന്റെ കിലുക്കത്തിലൂടെ ഞാനറിഞ്ഞു…

“”…ഇല്ലച്ഛാ… എന്താകാര്യം..??”””_ അവൾടെ തിരിച്ചുള്ളചോദ്യം…

അതിന്;

“”…നാളെ എന്റെഫ്രണ്ടിന്റെ കൊച്ചുമോന്റെ ആദ്യത്തെപിറന്നാളാ… അവന്റെ കല്യാണത്തിനോ പങ്കെടുക്കാമ്പറ്റീല്ല… കൊച്ചിന്റെ പിറന്നാളിനെങ്കിലും പോകാന്നുവെച്ചപ്പോൾ നാളെയർജന്റായൊരു ഓപ്പറേഷനുണ്ട്… അപ്പൊ നിങ്ങൾക്കു രണ്ടുപേർക്കൂടി പോകാവോന്നറിയാനാ മോളോടുചോദിച്ചേ… മൂന്നാറിലാസ്ഥലം… അതോണ്ടു മോൾക്കുവരാൻ ബുദ്ധിമുട്ടാവോന്നിവൻ പറഞ്ഞു…!!”””_ അച്ഛൻ കാര്യമവതരിപ്പിച്ചു കഴിഞ്ഞശേഷം;

Leave a Reply

Your email address will not be published. Required fields are marked *