അങ്ങനെവല്ലതുമാണേൽ ആ നിമിഷം അമ്മേക്കൊണ്ട് ഡിവോഴ്സ്മേടിപ്പിയ്ക്കണം… അതുമാത്രംപോര… നഷ്ടപരിഹാരോം ചോദിപ്പിയ്ക്കണം.!
മനസ്സിൽ പലവിധകണക്കുകൂട്ടലുകൾ നടത്തുമ്പോഴാണ് പുള്ളീടെസ്വരം വീണ്ടുമുയരുന്നത്;
“”…ശെരിയാ… മോളുമിവടെ വന്നേപ്പിന്നെ പുറത്തേയ്ക്കെവിടേം പോയിട്ടില്ലല്ലോ… അതിനുംകാണൂലേ ആഗ്രഹങ്ങളൊക്കെ… അതോണ്ടൊരു കാര്യഞ്ചെയ്… നീ മീനുമോളേംകൂട്ടി പോയിട്ടുവാ..!!”””
അതുകേട്ടെങ്കിലും ഇങ്ങേരിതുവരെ ഇതുവിട്ടില്ലേന്നുള്ള മട്ടിലായിരുന്നു ഞാൻ…
ഇവിടെ നഷ്ടപരിഹാരം എത്ര ചോദിയ്ക്കണമെന്നൊരു തീരുമാനത്തിലെത്താതെ നിൽക്കുമ്പോഴാണ് അങ്ങേരുടെയൊരു മൂന്നാറ് യാത്ര…
“”…സിദ്ധൂ..!!”””_ ഉടനേകേട്ടു, നല്ലത്യാവശ്യം ഉച്ഛത്തിലൊരു വിളി…
അതോടെ നഷ്ടപരിഹാരം പെന്റിങ്‌ലിസ്റ്റിലായി…
“”…നിന്നോടുപറഞ്ഞതു കേട്ടോ… മീനൂനേംകൂട്ടി പോയിട്ടുവരാൻ..!!”””_ ഡോക്ടർ ഗോവിന്ദനാഥിന്റെ അന്ത്യശാസനം…
അതിന്,
“”…അവളെ നാടുകാണിയ്ക്കാനാണെങ്കിൽ ഞാന്തന്നെ പോണോന്നെന്താ നിർബന്ധം..?? ഒരുകാര്യഞ്ചെയ്… ഇവനേമവളേംകൂടി പറഞ്ഞുവിട്..!!”””_ ശ്രീയെച്ചൂണ്ടി ഞാനെന്റെ ഉപായമരുളി…
കേട്ടപാടെ;
“”…നീ നിന്റെ തന്തേനെ പറഞ്ഞുവിടടാ..!!”””_ ന്നായിരുന്നു അവന്റെ മറുപടി…
പറഞ്ഞുകഴിഞ്ഞാണ് താനെന്താണു പറഞ്ഞതെന്നുള്ള ബോധ്യമവനുവരുന്നത്…
അതോടെ പുള്ളിക്കാരന്റെ മട്ടുമാറി;
“”…അതല്ല… ഞാനങ്ങനുദ്ദേശിച്ചു പറഞ്ഞതല്ല..!!”””_ എല്ലാരേയും മാറിമാറിനോക്കി ക്ഷമാപണമെന്നനിലയ്ക്കവൻ പറയാനായി ശ്രെമിച്ചു;