ഉടനെതന്നെ
മീനാക്ഷിയൊരു ചായയുമെടുത്ത് സോഫയിലേയ്ക്കിരിയ്ക്കുകേം ചെയ്തു…
എന്നാലപ്പോഴും എന്റെകണ്ണ് അവന്റെ കയ്യിലിരുന്ന് തുള്ളിക്കളിയ്ക്കുന്ന കുഞ്ഞിപ്പുഴുവിലായിരുന്നു…
നല്ല വെളുത്തുതുടുത്ത ആരും കണ്ടാലെടുക്കാൻ കൊതിയ്ക്കുന്നൊരു കുഞ്ഞിനെ തൊടണമെന്നും കൊഞ്ചിയ്ക്കണമെന്നുമൊക്കെ ചിന്തിയ്ക്കുന്നതൊരു തെറ്റാണോ..??
എന്നാലും ചോദിയ്ക്കാനൊരു മടി…
എടുത്തുകഴിഞ്ഞാൽ കുഞ്ഞുകരഞ്ഞാലോ..?? എന്തിനാണു വെറുതേ അതിനെ കരയിയ്ക്കുന്നത്..?? മാത്രോമല്ല ചോദിച്ചിട്ടു കൊച്ചിനെ തന്നില്ലേൽ അതുനാണക്കേടാവും… അതുകൊണ്ടു മിണ്ടണ്ട.!
ഞാൻ മനസ്സിലുറപ്പിച്ചു…
“”…സിദ്ധുവൊന്നും കഴിയ്ക്കുന്നില്ലേ..??”””_ ഇമവെട്ടാതെ കുഞ്ഞിന്റെ കളിയുംചിരിയും നോക്കിയിരിയ്ക്കുമ്പോൾ, ആ ചേച്ചിയാണെന്നോടതു ചോദിച്ചത്…
കേട്ടപ്പോളൊന്നു ഞെട്ടാതിരുന്നില്ല… അത്രയും ലുക്കുള്ളൊരുപെണ്ണ് പേരെടുത്തൊക്കെ വിളിയ്ക്കുവാന്നു പറഞ്ഞാൽ… അതും എന്നെയൊക്കെ…
“”…എന്റെ… എന്റെ പേരെങ്ങനറിയാം..??”””_ മടിച്ചുമടിച്ചാണെങ്കിലും ഞാൻചോദിച്ചു…
അതിനാദ്യമൊരു പുഞ്ചിരിയാണു തന്നത്…
പിന്നെ പറഞ്ഞു;
“”…അതിന്നലയേ അച്ഛനിവിടെ പറയുന്നുണ്ടായിരുന്നു, നിങ്ങളുവരുമെന്ന്… ഫുൾഡീറ്റെയ്ൽസും വിവരിയ്ക്കുവേം ചെയ്തു… സിദ്ധുവിന്റെ മാത്രമല്ല, മീനൂന്റേം… അപ്പോഴേ തുടങ്ങീതാ ഓരോ പലഹാരങ്ങളുണ്ടാക്കാനുള്ള ലിസ്റ്റുതരൽ..!!”””_ ഒന്നുനിർത്തിയ ശേഷം;
“”…അങ്ങനെ ധൃതിപിടിച്ചുണ്ടാക്കീതാ… കൊള്ളാവോ..??”””_ പുള്ളിക്കാരി കൂട്ടിച്ചേർത്തു…