“”…ഓ.. ഓ.. ഓ.. പപ്പേടെ ചക്കരയിങ്ങുവാ… കരയണ്ടാട്ടോ..!!”””_ എന്നും കൊഞ്ചിച്ചുകൊണ്ട് ജോ കുഞ്ഞിനെവാങ്ങി തോളത്തേയ്ക്കിട്ടു രണ്ടുകുലുക്ക്…
ഇനി കുലുക്കിയപ്പോൾ അകത്തൂടുള്ള കണക്ഷൻ വിട്ടുപോയിട്ടാണോന്നറിയില്ല, കരച്ചിലുനിന്നു…
“”…നോക്കിയ്ക്കാണ്… ഇതാണെനിയ്ക്കു ദേഷ്യംവരുന്നേ… ഞാനടുത്തുചെന്നാൽ
അപ്പൊക്കരയും… എന്നാലിവനെ കണ്ടാൽ പിന്നെ വാപൊളിയ്ക്കത്തുവില്ല..!!”””_ പുള്ളിക്കാരി കൊതികുത്തിക്കൊണ്ടു ഞങ്ങളെനോക്കി പറഞ്ഞതും;
“”…സ്വഭാവം നന്നാവണമെടീ..!!”””_ ന്നായിരുന്നു അതിനവന്റെ മറുപടി…
അതുകേട്ടെന്തോ പറയാമ്മന്ന അവരെനോക്കി,
“”…അതു ചിലകുഞ്ഞുങ്ങളങ്ങനാ ചേച്ചീ… അവർക്കച്ഛന്മാരോടാ കൂടുതലിണക്കം..!!”””_ ന്നുമ്പറഞ്ഞു പ്രശ്നംവഴിമാറ്റി മീനാക്ഷിതുടർന്നു;
“”…എന്റെ മമ്മിയെപ്പോഴുംപറയും കുഞ്ഞിലേയൊന്നും ഞാനെന്റെ പപ്പേടടുക്കേന്നു മാറില്ലായ്രുന്നെന്ന്..!!”””_ ലേശം അഭിമാനത്തോടെതന്നെ അവളതു കൂട്ടിച്ചേർത്തപ്പോൾ;
“”…ഏത്..?? ആ രാജീവിന്റടുക്കേന്നോ..?? അപ്പൊ നീ പാലുകുടിച്ചതും അവന്റേന്നുതന്നേ..??”””_ എന്നൊരു പുച്ഛത്തോടെ മീനാക്ഷിമാത്രം കേൾക്കച്ചേചോദിച്ചതും അവൾടെ മുഖമിരുണ്ടു…
“”…പെൺകുഞ്ഞുങ്ങള് അച്ഛന്റടുക്കേന്നു മാറാത്തതു സ്വാഭാവികം… എന്നുവെച്ച് ഇവനെന്താ..?? ഒരു ചവിട്ടുവെച്ചുകൊടുക്കുവാ വേണ്ടേ..!!”””_ അവന്റെ കയ്യിലിരുന്ന് കിള്ളിക്കിള്ളി ചിരിയ്ക്കാൻതുടങ്ങിയ കുഞ്ഞിനെനോക്കി ആ പെമ്പറന്നോത്തി പറയുന്നതുകേട്ടപ്പോൾ ഒരു ചവിട്ടവൾക്കിട്ടു വെച്ചുകൊടുക്കാനാ എനിയ്ക്കു തോന്നിയെ…