ഒരപരിചിതനോടൊപ്പം പരിചയമില്ലാത്ത സ്ഥലത്താദ്യമായി യാത്രചെയ്യുന്നതിലുള്ള സങ്കോചത്തോടിരിയ്ക്കുമ്പോൾ പുള്ളി വണ്ടിയൊരു ഗെയ്റ്റിനുള്ളിലേയ്ക്കോടിച്ചു കയറ്റി…
“”…ഇതാണോ വീട്..??”””_ പിന്നിൽനിന്നും മീനാക്ഷിയുടെ ചോദ്യമുയർന്നതും അവനൊന്നു മൂളി…
അതുകേട്ടതും ഞാനുമൊന്നു പുറത്തേയ്ക്കുനോക്കി…
മനോഹരമായി ഒതുക്കിപ്പണിഞ്ഞ ഇരുനിലവീട്…
വെള്ളയും ചെമ്മണ്ണിന്റെനിറവും ഇടകലർത്തിയുള്ള പെയിന്റിൽ വീട് തെറിച്ചു നിൽപ്പുണ്ടായിരുന്നു…
വീടിന്റെമുന്നിൽ വലതുവശത്തായൊരു കിണർ… അതിനു ചുറ്റിലുമായി പലനിറത്തിലുള്ള പൂക്കൾനിറഞ്ഞൊരു വലിയ
പൂന്തോട്ടവും…
വീടിനുമുറ്റംവരെ മെറ്റലിട്ടിട്ടുണ്ട്…
അതിലൂടെ വണ്ടിയൊടിച്ച് ഇടതുഭാഗത്തുള്ള പോർച്ചിലേയ്ക്കു കയറ്റുന്നതിനുമുന്നേയായി അവൻ നീട്ടിയൊരു ഹോൺമുഴക്കി…
പിന്നെ വണ്ടിനേരേ പോർച്ചിലേയ്ക്കു കയറ്റുമ്പോൾ, അവിടെയൊരു ക്രിസ്റ്റയും പോളോയും കിടക്കുന്നു…
ഇതൊക്കെയിവടെ കിടന്നിട്ടാണോ ഈ നാറി ബൊലേറോയും മൂഞ്ചിപ്പിടിച്ചോണ്ടു വന്നേ..??
ഇനി ഞങ്ങൾക്കത്രയ്ക്കുള്ള സ്റ്റാൻഡേർഡേ ഉള്ളെന്നു കരുതിയിട്ടുണ്ടാവോ..??
വണ്ടിയിൽനിന്നുമിറങ്ങി മനസ്സാൽപറയുമ്പോൾ മീനാക്ഷിയപ്പോഴും വീടും ചുറ്റുപാടുമൊക്കെ അടിമുടി വീക്ഷിയ്ക്കുവായിരുന്നു…
…ഹൊ.! ഇവൾടെ നോട്ടോംഭാവോമൊക്കെ കണ്ടാൽതോന്നും വീടുംപറമ്പുമിപ്പോൾ മേടിയ്ക്കുംന്ന്.!
മീനാക്ഷിയേയും മനസ്സിൽ തെറിപറഞ്ഞു നിൽക്കുമ്പോഴാണ് മുൻവാതിൽ തുറക്കുന്നത്…
നോക്കുമ്പോൾ നല്ല കിടുക്കനൊരു പെണ്ണ് ഇറങ്ങിവന്നു… കണ്ടാൽ കണ്ണടിച്ചുപോകുന്ന തരത്തിലൊരു സാധനം…