എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

അന്നു കല്യാണങ്കഴിഞ്ഞ് വന്നദിവസവും എന്നെ കൂട്ടുകാരികൾക്കൊപ്പംവന്നു ഊക്കിവിടാൻ നോക്കിയെന്നു ഞാമ്പറഞ്ഞില്ലേ, ആ ടീമുതന്നെയാണ്…

പിന്നാലെവന്ന അവൾടെ കൂട്ടുകാരികളെക്കൂടി കണ്ടപ്പോൾ എനിയ്ക്കങ്ങോടു പൊളിഞ്ഞുകേറി…

എന്നാലെന്നെ കണ്ടുടനവൾ;

“”…അല്ല… നിന്റെ വൈഫിവടെ വന്നെന്നുകേട്ടു… എന്നിട്ടെവിടാ..?? “””_
ന്നൊരുചോദ്യം…

എന്നിട്ടു കൂടെനിന്ന കൂട്ടുകാരികളോടായി;

“”…ഭയങ്കരസുന്ദരിയാന്നാ എല്ലാരുമ്പറഞ്ഞുകേട്ടേ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തിട്ടെന്നെ നോക്കി ഒറ്റച്ചിരി…

ആ ചിരിയിൽ മറ്റവളുമാരൂടെ കൂട്ടുചേർന്നപ്പോൾ, ഇവനല്ലേ… ഇവനേതേലും ചടപരത്തിയെയാവും കിട്ടിയിട്ടുണ്ടാവ്ക… എന്നവളുമാർ പറയാതെപറഞ്ഞ തോന്നലാണെനിയ്ക്കുണ്ടായത്…

“”…എന്നിട്ടെവിടെയാ സുന്ദരി..??”””_ ചിരിച്ചുചാവുന്നതിനിടയ്‌ക്കൊരുത്തി ചോദിച്ചു…

അതുകൂടിയായതും പിന്നെ ഞാനൊന്നും ചിന്തിച്ചില്ല…

“”…മീനാക്ഷീ..!!”””_ ന്നു തിരിഞ്ഞൊരു വിളിയായ്രുന്നു…

കോർഡോറിന്റെമൂലയിലെ സ്റ്റെയറിറങ്ങാൻതുടങ്ങിയ മീനാക്ഷി, ആ വിളികേട്ടതുമൊന്നു മടിച്ചു…

ആദ്യമൊന്നു സംശയിച്ചയവൾ തിരിഞ്ഞുനോക്കീതും,

“”…ഒരുമിനിറ്റ്… ഒന്നിങ്ങട് വന്നേടീ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ കാര്യമെന്താണെന്നു മനസ്സിലായില്ലേലുമവൾ തിരികെവന്നു…

“”…ഇനി പരിചയപ്പെടുത്തീലാന്നു വേണ്ട… ഇതാണ് മീനാക്ഷി… എന്റെ ഭാര്യ..!!”””_ അവൾടെ തോളിൽകയ്യിട്ട് ചേർത്തുനിർത്തികൊണ്ട് ഞാനതുപറയുമ്പോൾ മീനാക്ഷിയൊന്നു ഞെട്ടാതിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *