♥️അവിരാമം♥️ [കർണ്ണൻ]

Posted by

 ♥️അവിരാമം♥️

Aviramam | Author : Karnnan


💕 നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ. ഇത് അവരുടെ പ്രണയമാണ്💕

………..തലയിലൂടെ ശരീരം മൊത്തം നനച്ചു താഴെക്കിറങ്ങിയ തണുത്തുറഞ്ഞ വെള്ളത്തിനുപോലും അവന്റെ ഉള്ളിൽ ആളി കത്തുന്ന ചൂടിനെ കുറയ്ക്കാൻ കഴിഞ്ഞില്ല.നേരിപ്പൊടിനുള്ളിലെ കനല് പോലെ അത് അനുനിമിഷം പുകഞ്ഞെരിഞ്ഞു.

ശരീരത്തിന്റെ പല ഭാഗത്തും മുഖത്തും ഒക്കെയുണ്ടായ മുറിവിലും ചതവിലും ഒക്കെ വെള്ളം വീണിട്ടും അവനു നീറ്റലോ വേദനയോ തോന്നിയില്ല. മനസിന്റെ വേദനക്ക് മുന്നിൽ അതെല്ലാം നിഷ്പ്രഭം ആയിരുന്നു.

കണ്ണുകൾ അടച്ചു പിടിച്ചു അല്പം സമാധാനത്തിനായി അവൻ ഷവറിന് കീഴെ തന്നെ നിന്നു..

…. ഇല്ല കഴിയുന്നില്ല…

കൂട്ടം കൂടി നിൽക്കുന്ന ആളുകളുടെ മുഖത്ത് താൻ ഇന്ന് കണ്ട പരിഹാസ ചിരി. പരസ്പരം ഉണ്ടായ അടക്കം പറച്ചിൽ. ചിലരുടെ മുഖത്തു കണ്ട ദേഷ്യം. സമ പ്രായക്കാരായ പെൺകുട്ടികളുടെ മുഖത്തു കണ്ട വെറുപ്പ്‌.

കൂട്ടുകാരുടെ നിസ്സഹായ അവസ്ഥ.

അതിനേക്കാൾ ഏറെ തന്റെ എല്ലാമെല്ലാമായ അമ്മയുടെ മുഖത്തു കണ്ട തന്നെ കൊല്ലാനുള്ള ദേഷ്യം. സ്വന്തം മകന്റെ അവസ്ഥ കണ്മുന്നിൽ കണ്ട പെറ്റ വയറിന്റെ നൊമ്പരം. മറ്റുള്ളവരുടെ കുത്തു വാക്കിനും ആക്ഷേപത്തിനും മുന്നിൽ അപമാനിതയായി കരഞ്ഞു കൊണ്ടു തലകുനിച്ചു നിന്നു അവരുടെ ആജ്ഞകൾ അത് പോലെ അനുസരിക്കേണ്ടി വന്ന ഒരമ്മയുടെ ഗതികേട്.

തീക്കനൽ എരിയുന്ന നിറഞ്ഞൊഴുകുന്ന കണ്ണുമായി ഇന്ന് അമ്മ പറഞ്ഞ വാക്കുകൾ.

കൈ ചുരുട്ടി വാൾ ടൈലിൽ ശക്തിയിൽ ഇടിച്ചു അവൻ മനസ്സിൽ ഉടലെടുത്ത ദേഷ്യവും സങ്കടവും അടക്കാൻ ശ്രെമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *