എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

“”…അതിന്ന് ബിഎഡ്ഡിനെന്തോ ബോധവത്കരണ ക്ലാസ്സോ സെമിനാറോ അങ്ങനെന്തൊക്കെയോ ഉണ്ടെന്നുകേട്ടു..!!””‘”_ അനന്ദുവാണതിനുത്തരം പറഞ്ഞത്….

അല്ലാതെ എന്റെവായീന്ന് മറുപടി കേൾക്കണോന്നുവെച്ചാ അവളൊക്കെ വലിച്ചുകളഞ്ഞാമതി…

പിന്നവളുമാർക്കന്നത്തെ സംസാരവിഷയം മീനാക്ഷിയായ്രുന്നു…

കേട്ടിട്ടുമൊത്തത്തോടെ പൊളിഞ്ഞിരിയ്ക്കുമ്പോൾ ശ്രീയും ക്ലാസ്സിലേയ്ക്കു കേറിവന്നു…

എന്നെയൊന്നു തുറിച്ചുനോക്കി മുന്നിലെ ബെഞ്ചിലേയ്ക്കിരിയ്ക്കുമ്പോൾ, വേറെകുറേ അലവലാതികൾവന്നു വാതിൽക്കൽനിന്ന്;

“”…സിദ്ധൂ… മോനേ… നിന്റെ പെണ്ണുവന്നിട്ടു ഞങ്ങളെക്കൂടി പരിചയപ്പെടുത്തിത്താടാ..!!”””_ എന്നൊക്കെപറഞ്ഞു വെറുപ്പിയ്ക്കാനും തുടങ്ങിയപ്പോൾ ക്ലാസ്സീന്നിറങ്ങി പോയാലോന്നുവരെ
ചിന്തിച്ചുപോയി…

…നായ്ക്കുപെറന്ന പുണ്ടച്ചീമ്മോള്… എവിടെച്ചെന്നാലും സ്വൈര്യന്തരില്ലെന്നുറപ്പിച്ചാണല്ലോ… ഇവളെയൊക്കെ പെറ്റസമയത്താ തള്ളയ്ക്കു നാല് വാഴയ്ക്കു തടമെടുത്താപ്പോരായ്രുന്നോ..?? മനസ്സിൽ പ്രാകിക്കൊണ്ടു ഞാൻ ക്ലാസ്സിലിരുന്നു…

അങ്ങനെ എങ്ങനെയൊക്കെയോ സമയംചവിട്ടിനീക്കി ഫസ്റ്റ്ഇന്റർവെല്ലിനു പുറത്തേയ്ക്കിറങ്ങിയ ഞാൻ, മൂത്രമൊക്കെയൊഴിച്ച് കറങ്ങിത്തിരിഞ്ഞ് ക്ലാസ്സിനു മുന്നിലെത്തിയപ്പോഴാണ് പിന്നിൽനിന്നും,

“”…സിദ്ധൂ..!!”””_ ന്നൊരു വിളികേൾക്കുന്നത്…

തിരിഞ്ഞുനോക്കുമ്പോൾ മീനാക്ഷി ഓടിപ്പാഞ്ഞുവരുന്നു…

ചുരിദാറിന്റെ ഷോളുമാറ്റി പകരം വൈറ്റ്കോട്ടണിഞ്ഞിട്ടുണ്ട്…

സത്യത്തിൽ ആ വൈറ്റ്കോട്ടുകൂടിയിട്ടപ്പോൾ കക്ഷി മരണ ലുക്കായ്ട്ടുണ്ടായിരുന്നു… എന്നാലതു സമ്മതിച്ചുകൊടുക്കാനൊക്കുവോ..??

Leave a Reply

Your email address will not be published. Required fields are marked *