കാര്യംപറഞ്ഞാലതിനൊന്നും മറുപടികൊടുക്കാൻ താല്പര്യമില്ലാതിരുന്നിട്ടും മീനാക്ഷിയുടെ ഇടയ്ക്കിടെയുള്ള നോട്ടംകണ്ടപ്പോൾ, എന്റെ മറുപടികളെല്ലാം നൂറേനൂറിലായി…
അതിനിടയിൽ മീനാക്ഷിയേയും വേറെ രണ്ടുചിക്കുകളേം ആരൊക്കെയോപിടിച്ച് അനുമോദിച്ചുവിട്ടു…
കൂട്ടത്തിലവൾക്കൊരു സ്വർണ്ണമെഡലും
ക്യാഷ്പ്രൈസ്സും സമ്മാനവുമുണ്ടായിരുന്നു…
പിന്നതിനുള്ള അനുമോദനങ്ങളുമായി സമയംകഴിഞ്ഞുപോയി…
ഒടുവിൽ പരിപാടികഴിഞ്ഞു പുറത്തേയ്ക്കിറങ്ങാൻനേരം അവളുമാരുവന്നു വീണ്ടും ഞങ്ങളെമുച്ചി…
“”…എന്താ സിദ്ധൂ… ഭാര്യയ്ക്കു മെഡലുകിട്ടിയതിന്റെ ട്രീറ്റൊന്നുവില്ലേ..??”””_ ചോദ്യം ആതിരയുടേതായിരുന്നു…
ബാക്കിയുള്ളവളുമാർ അതിന് യെസ്സുവെച്ചപ്പോൾ, കാണുമ്പോൾ കാണുമ്പോൾ ട്രീറ്റ്നടത്താൻ ഞാനാര് നിന്റെയൊക്കെ കള്ളത്തന്തയാണോടീ മറ്റേമക്കളേന്നു ചോദിയ്ക്കാൻ തുനിഞ്ഞെങ്കിലും അവരുടമുമ്പിലുള്ള ക്ലീനിമേജ് കളയണ്ടല്ലോന്നു കരുതിമാത്രം വേണ്ടെന്നുവെച്ചു…
“” …ഈ മെഡൽ ഒരുപവനൊക്കെ വരോ..??”””_ മീനാക്ഷിയുടെ കൈയിലിരുന്ന മെഡലിലേയ്ക്കുനോക്കി ഞാൻ അവളുമാരോടു ചോദിച്ചതും, സിഐഡി മൂസയിൽ ഹരിശ്രീഅശോകൻ മാല ഉടുപ്പിനകത്താക്കുമ്പോലെ അവളാ മെഡല് ബാഗിനുള്ളിലേയ്ക്കു വെച്ചു…
“”…ഈ പിശുക്കിക്കോതേടേന്ന് ആ മെഡലുകിട്ടീട്ടു നീ ട്രീറ്റുനടത്തിയ തന്നെ… അല്ലേലും ഇവൾടെ കാശിനുതിന്നാ വയറ്റിപ്പിടിയ്ക്കൂല..!!”””_ അതിലൊരുത്തി പറഞ്ഞു;
“”…അതുകൊണ്ടു ട്രീറ്റ് സിദ്ധു നടത്തിയാമതി..!!”””
“”…ചേച്ചിയ്ക്കു തിന്നാപ്പോരേ… വയറ്റിപ്പിടിപ്പിയ്ക്കണംന്ന് നിർബന്ധമുണ്ടോ..??”””_ കാശ് കയ്യീന്നിറക്കേണ്ടി വരുമെന്നായപ്പോൾ ഞാനൊന്നു തറയാവാൻശ്രെമിച്ചു…