…അതേ മിടുക്കിയാ… മിടുക്കി കഴിഞ്ഞദിവസമിവിടെ തുണിയുംപൊക്കിപ്പിടിച്ചു കാട്ടിക്കൂട്ടിയതൊന്നും നിങ്ങളുകണ്ടില്ലല്ലോ..??
അമ്മയവളെ പുകഴ്ത്തീതിഷ്ടമാകാതെ മനസ്സിൽപറയുമ്പോൾ,
“”…വിശന്നപ്പോൾ സാധനമ്മേടിച്ച് വെച്ചുണ്ടാക്കിക്കഴിച്ചു… അതിനിത്രയൊക്കെ പറയാനെന്തിരിയ്ക്കുന്നു..??”””_ കീത്തുവിന്റസൂയയും മുളപൊട്ടി…
“”…നിനക്കല്ലേലുമസൂയയാ… നീയാരുന്നേലിതെങ്കിലും ചെയ്യുവാരുന്നോ..??”””_ ഉടനെ ചെറിയമ്മ ചോദിച്ചതിന്,
“”…പിന്നേ… ഇവളു മലമറിച്ചേനേ… ഞങ്ങളു തിരിച്ചുവരുന്നവരെ പട്ടിണികിടക്കും… അത്രന്നെ… മടിച്ചി..!!”””_ എന്നുപറഞ്ഞമ്മകൂടി തളിച്ചപ്പോൾ കക്ഷിയൊന്നുചൂളി…
അതുകേട്ടു ഞാനൊന്നറിയാതെ ചിരിച്ചതും കീത്തുവിന്റെവകയൊരു ദഹിപ്പിയ്ക്കുന്ന നോട്ടമായിരുന്നു…
എന്നിട്ടു കൈയിലിരുന്ന ബീഫ്റോസ്റ്റിന്റെ ബൌളിലേയ്ക്കുനോക്കി,
“”…ഇവടല്ലാണ്ടു വെച്ചുണ്ടാക്കുമ്പോൾ തേങ്ങാക്കൊത്തൊന്നുവിടത്തില്ല…
പെണ്ണുമ്പിള്ളയ്ക്കുണ്ടാക്കി കൊടുത്തപ്പോൾ കണ്ടില്ലേ തേങ്ങാക്കൊത്തൊക്കെയിട്ടത്..!!””‘_ എന്നൊരു ഡയലോഗുകൂടിവിട്ടതും ഞാൻവീണ്ടും നശിച്ചു…
അവളുടെ മുമ്പിൽ ആളാവാമ്മേണ്ടി കറിയിൽ തേങ്ങാക്കൊത്തിടാൻ തോന്നിയ നിമിഷത്തെ ഞാനറിയാതെ ശപിച്ചുപോയി…
അതിനെല്ലാംകൂടി ബൌളിലേയ്ക്കുനോക്കി കീത്തുപറഞ്ഞതിലെ വാസ്തവമളക്കുമ്പോൾ ഏതേലുംവഴിയിറങ്ങി ഓടിയാൽ
മതിയെന്നായിരുന്നു എനിയ്ക്ക്…
“”…അതല്ലേലുമങ്ങനാ സ്നേഹമുള്ള ഭർത്താക്കന്മാര്… അല്ലേടാ മോനേ..??””‘_ ചെറിയമ്മ സാഹചര്യംപരമാവധി ഉപയോഗപ്പെടുത്തിയെന്നെ വീണ്ടുമൊന്നു പുകഴ്ത്തിയപ്പോൾ, പട്ടിത്തീട്ടത്തിൽ ചവിട്ടിയഭാവത്തോടെ ഞാൻ മീനാക്ഷിയെനോക്കി…