എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

എന്റെ ഡോക്ടറൂട്ടി 19
Ente Docterootty Part 19 | Author : Arjun Dev | Previous Parts

 

അന്നത്തെദിവസം ക്ലാസ്സിലിരിയ്ക്കുമ്പോഴും എന്റെ ചിന്തമുഴുവൻ മീനാക്ഷിയിൽത്തന്നെ തങ്ങിനിൽക്കുവായിരുന്നു…

അവൾടക്കൗണ്ടിൽ കിടക്കുന്ന രണ്ടുമൂന്നു ലക്ഷത്തോളം രൂപ ചുമ്മാകിട്ടിയാലെനിയ്ക്കെന്താ പുളിയ്ക്കോ..??

ഒന്നൂല്ലേലുമെന്നെ കുറേയിട്ടുപദ്രവിയ്ക്കേം എന്റെ ജീവിതം
നശ്ശിപ്പിയ്ക്കുവേമൊക്കെ ചെയ്തവളല്ലേ… അപ്പോൾപ്പിന്നെയാ താറാവിനെ ഒറ്റവെട്ടിനു കൊല്ലണ്ട…

വളർത്തിവളർത്തി കൊണ്ടുവന്നശേഷം നൈസിനങ്ങു തട്ടിക്കളയാം…

എന്നാലും അതിനുവേണ്ടീട്ടവളെ സ്നേഹിയ്ക്കണമല്ലോ എന്നാലോചിയ്ക്കുമ്പോഴാണ് ടെൻഷൻ…

ആം.! അതുകുഴപ്പമില്ല… ഒന്നുവില്ലേലുമെന്റെ സ്നേഹങ്കൂടുന്തോറും അവൾടക്കൗണ്ടിലെ കാശുകുറയോലോ… അതുതന്നെ സമാധാനം.!

അങ്ങനെവരുമ്പോൾ അവൾക്കെന്തേലുമൊക്കെ വെച്ചുണ്ടാക്കിക്കൊടുക്കുന്നതൊന്നും വിഷയമാകില്ല…

എനിയ്ക്കിനി സ്നേഹിയ്ക്കണം… മതിവരുവോളമെന്റെ മീനൂട്ടിയെ സ്നേഹിച്ചുകൊല്ലണം… അവൾടക്കൗണ്ട് കാലിയാകുന്നതുവരെ.!

മനസ്സാൽ ആ തീരുമാനവുമെടുത്താണ് ഞാനന്നു കോളേജിൽനിന്നുമിറങ്ങിയത്…

കോളേജിനുപുറത്തുനിന്ന മഹേഷിനെയോ കാർത്തിയേയോ മൈൻഡ്കൂടിചെയ്യാതെ വണ്ടിയുമെടുത്തു ഞാൻ വീട്ടിലേയ്ക്കുപാഞ്ഞു…

വരുന്നവഴിയ്ക്ക് സിറ്റിയിൽനിർത്തി ഒരുകിലോ ബീഫുംമേടിച്ചു…

അരക്കിലോയാണു പുള്ളിയോടു ചോദിച്ചതെങ്കിലും അവിടൊരുകിലോയുടെ പാക്കറ്റേയുണ്ടായിരുന്നുള്ളൂ…

നിവർത്തിയില്ലാതെ അതുംവാങ്ങി വണ്ടിയിൽക്കേറുമ്പോൾ മനസ്സാൽ കടക്കാരനെ തെറിവിളിയ്ക്കുവായിരുന്നുഞാൻ…

Leave a Reply

Your email address will not be published. Required fields are marked *