“”എന്നാലും നീ ഒറ്റക്ക്?””
“”ഒറ്റകല്ലല്ലോ.. അമ്മയുണ്ട് അമ്മായി ഉണ്ട്.. പിന്നെ മാഷെപ്പോഴും എന്റെ കൂടെയില്ലേ അത് മതി. പിന്നെ എന്തുണ്ടെങ്കിലും വിളിച്ചാൽ ഓടിവരുമെന്നും എനിക്കറിയാം.””
“”നീ ഫുഡ് കഴിച്ചോ “”
“”ഇവിടുത്തെ ക്യാന്റീനിൽ നിന്നും കഴിച്ചു.. നീ ഇറങ്ങിയോ “”
“”Mm ഇപ്പോൾ ഇറങ്ങിയതേയുള്ളു.. “”
“”നീ വീട്ടിലെത്തി ഫ്രീ ആയി മെസ്സേജ് ചെയ്യ്.. “”
“”ഞാൻ വിളിക്കാം “”
ഫോൺ കട്ട് ചെയ്‌തു ഞാൻ നേരെ വീട്ടിലേക്കു പോയി.
ശേഷം ഹോസ്പിറ്റലിൽ… സന്ധ്യ കഴിഞ്ഞു 7.30 ആയിക്കാണും. പുറത്തെ ക്യാന്റീനിൽ നിന്നും ഭക്ഷണം വാങ്ങി റൂമിലേക്ക് നടക്കുകയാണ് സ്വാതി.. പെട്ടെന്നാരെയോ കണ്ട പോലെ അവളൊന്നു നിന്നു!!. തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തന്നെ നോക്കി ബൈക്കിൽ ചാരി നിൽക്കുന്ന എന്നെ!! ഒരു നിമിഷം ഞെട്ടി നിന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നു.
“”നീയെന്താ ഇവിടെ “” ഞെട്ടൽ മാറാതെ അവൾ ചോദിച്ചു..
“”നിന്റെ അമ്മയെ കാണാൻ.. വാ “”അവളുടെ കൈ പിടിച്ചു ഞാൻ നടന്നു..
“”ഡാ അമ്മയോടെന്ത് പറയും “” കൈപിടിച്ച് നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു..
“”ഞാൻ പറഞ്ഞോളാം നീ വാ “” അവളെയും കൂട്ടി ഞാൻ റൂമിലേക്ക് നടന്നു. റൂമെത്തിയതും കയ്യിലെ പിടി ഞാൻ വിട്ടു.
അവൾ കയറിയത്തിന് പിന്നാലെ ഞാനും ചെന്നു.. എന്നെ കണ്ടതും അവളുടെ അമ്മ എണീറ്റ് ഇരിക്കാൻ ശ്രമിച്ചു..
“”വേണ്ടമ്മേ കിടന്നോളു “” അവരുടെ അടുത്ത് ഇരുന്നു ഞാൻ പറഞ്ഞു.. അവർ ഞാൻ ആരാണെന്ന അർത്ഥത്തിൽ സ്വാതിയെ നോക്കി.