മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1
Mayachechi Thurannu Parayan Madicha Pranaya Pusthakam Part 1 | Author : Garuda
സ്നേഹം നിറഞ്ഞ വായനക്കാരെ.. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.. നമ്മുടെ മറ്റു കഥകളും വായിച്ചു അഭിപ്രായം പറയുമെന്ന വിശ്വാസത്തിൽ നമുക്ക് തുടങ്ങാം..
“”നേരെ നില്ക്കു.. ഇങ്ങനെ അനങ്ങിയാൽ ശരിയാവില്ല “”
“”ഒരാൾ എത്ര നേരംന്ന് വച്ചിട്ടാ അനങ്ങാണ്ട് നില്ക്കാ. കഴിഞ്ഞില്ലേ “”
“”നിനക്ക് ഒറിജിനൽ പോലെ വേണോ “”
“”വേണം “”
“”എന്നാൽ നിന്റെ തിരുവായ ഒന്ന് പൊത്തിയിരിക്കോ മൈരെ “”
തെറികേട്ടതും നവീൻ മിണ്ടാതിരുന്നു ഒരു ചിരിയോടെ.. ഞാൻ വര തുടർന്നു.. വയലിനരികിലെ മാവിൻ ചുവട്…ഇളം കാറ്റിൽ താഴേക്ക് പതിക്കുന്ന മാമ്പൂവുകൾ..
ഇതാണ് എന്റെ സ്ഥിരം സ്ഥലം.. ആർകെങ്കിലും പടം വരച്ചു കൊടുക്കണെങ്കിൽ ഞാൻ അവരെ ഇവിടെ കൊണ്ടുവരും. ചിലപ്പോൾ മാത്രം മറ്റുള്ളവരുടെ അഭിപ്രായം മാനിക്കും..
ഉണ്ണി എന്ന വിഷ്ണു അതായത് ഞാൻ ഇപ്പോൾ കോളേജ് വിദ്യാഭ്യാസത്തിന്റെ നടുവിലാണ്.. ചെറുപ്പം മുതലേ എനിക്കുള്ള ഒരു കഴിവാണ് ചിത്ര രചന. എന്ത് കണ്ടാലും അത് പോലെ പകർത്തി വെക്കാനുള്ള അപാര കഴിവ്.. പുറം ലോകം അറിയപ്പെട്ടില്ലെങ്കിലും എന്റെ പഞ്ചായത്തിൽ നിന്നും എനിക്ക് ഒരുപാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. ഓരോ ചിത്രങ്ങൾ വരച്ചു കൊടുക്കുമ്പോഴും ഞാൻ പൈസയും വാങ്ങാറുണ്ട്.. ആ പൈസ കൊണ്ടാണ് തൊഴിലുറപ്പിന് പോകുന്ന അമ്മയെയും കൂലി പണിക്കു പോകുന്ന അച്ഛനെയും ബുദ്ധിമുട്ടിക്കാതെ എന്റെ വിദ്യാഭ്യാസത്തിനുള്ള ആവിശ്യങ്ങൾ നിറവേറ്റുന്നത്..