“ശരി അണ്ണാ.. ഞാൻ അവളോട് സംസാരിക്കാം..”
പെരുമാൾ പോയ ശേഷം പത്മ ശ്രീകുട്ടിയെ വിളിച്ചു കൊണ്ട് ടെറസിലേക്ക് കയറി…
അമ്മ എന്തോ കാര്യമായി സംസാരിക്കാനുള്ള പുറപ്പാടാണ് എന്ന് അവൾക്ക് മനസിലായി…
ടെറസിൽ ഇട്ടിരുന്ന കസേരകളിൽ ഒന്നിൽ പത്മയും മറ്റൊന്നിൽ ശ്രീകുട്ടിയും ഇരുന്നു…
“എന്താണ് അമ്മേ കാര്യം..? ”
“കഴിഞ്ഞ ദിവസം പെരുമാൾ അണ്ണൻ ഹരിപ്രിയയുടെ സിനിമയിൽ പുതുമുഖ നായികയെ തേടുന്ന കാര്യം പറഞ്ഞത് നീ കേട്ടതല്ലേ.. ”
“ആഹ്.. കേട്ടു.. എനിക്ക് ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞതല്ലേ..”
” എന്തിഷ്ടമാണ് എന്ന്..? ”
“അഭിനയിക്കാൻ..!”
” സിനിമാ രംഗത്തെ കുറിച്ച് എന്തെങ്കിലും അറിഞ്ഞു കൊണ്ടാണോ നീ എടുത്തു ചാടി പറഞ്ഞത്.. നീ കരുതുന്നപോലെ അത്ര എളുപ്പമുള്ള കാര്യമല്ല ഒരു നടി ആകുന്നത്.. അഭിനയം അറിഞ്ഞതുകൊണ്ടോ നൃത്തം അറിഞ്ഞത് കൊണ്ടോ വലിയ സുന്ദരി ആയതുകൊണ്ടോ ആർക്കും വലിയ നടി ആകുവാൻ കഴിയില്ല.. ”
പത്മ ഗൗരവത്തോടെ സംസാരിക്കാൻ തുടങ്ങിയതോടെ ശ്രീക്കുട്ടി ശ്രദ്ധയോടെ കേൾക്കാൻ തുടങ്ങി….
“നമ്മൾ പല അഡ്ജസ്റ്റ് മെന്റുകൾക്കും തയ്യാറാകണം… ലക്ഷങ്ങൾ മുടക്കുന്നവർക്ക് അവരുടേതായ ഇഷ്ടങ്ങളും താല്പര്യങ്ങളും ഉണ്ടാകും..
അതിനൊക്കെ നമ്മൾ നിന്നു കൊടുക്കേണ്ടി വരും.. അമ്മയുടെയും ചേച്ചിയുടെയും ഓക്കെ വേഷം ചെയ്യുന്ന ഞാൻ പോലും പലരുടെയും ഇഷ്ടങ്ങൾക്ക് വശംവധയാകുന്നുണ്ട്..
ഞാൻ പറയുന്നത് മനസിലാകുന്നുണ്ടോ നിനക്ക്…?”
“ങ്ങും..കുറച്ചൊക്കെ എനിക്ക് അറിയാം..”
“ഇപ്പോൾ നിന്നെ വിളിച്ചിരിക്കുന്നത് നരി പോത്തൻ സറാണ്.. വലിയ പ്രൊഡ്യുസർ ആണ് അദ്ദേഹം.. മെയ്ക്കപ്പ് ടെസ്റ്റ് നടത്തി നിന്നെ തിരഞ്ഞെടുത്താൽ പിന്നെ അവര് പറയുന്നതൊക്കെ നമ്മൾ മടിയും നാണവും ഇല്ലാതെ അനുസരിക്കേണ്ടി വരും… “