ഹോ അതെ ഇങ്ങിനെ പുകഴ്ത്തി കൊല്ലല്ലേ പെണ്ണെ.
അല്ലേടാ സത്യമായിട്ടും പറഞ്ഞതാ.
പെണ്ണെ അവളെനിക്ക് നൽകുന്ന സന്തോഷമുണ്ട് അത് നിങ്ങൾക്കാർക്കും പറഞ്ഞ മനസ്സിലാകില്ല.
അവളെ കാണുമ്പോ എന്റെ ഉള്ളിൽ ഉള്ള സന്തോഷം ഉണ്ടല്ലോ .
പിന്നെ മൂന്നാമത്തേതിന്നു പ്ലാനൊന്നും ഇട്ടില്ലേ.
ഇല്ലെടി ചെക്കൻ ഒന്ന് വലുതാകട്ടെ. എന്ന് കരുതി.
അതിനു മുന്നേ നീ ഞങ്ങളെ ഓവർ ടേക്ക് ചെയ്യുമോ എന്നാ ഞങ്ങടെ പേടി.
അതിനെന്തിനാ നിങ്ങൾ പേടിക്കുന്നെ. എന്ന് പറഞ്ഞോണ്ട് അവൾ ചിരിച്ചു.
ആ സമയത്താണ് സലീന ഞങ്ങളെ കണ്ടത്.
അവൾ അങ്ങോട്ട് വന്നൊണ്ട് എന്താ രണ്ടുപേരും കൂടെ ചിരിക്കൂന്നേ എനിക്കും കേൾക്കാൻ പറയുന്നതാണോ.. സൈനു.
ഞാൻ അവളെ എന്റെ അടുത്തേക്ക് പിടിച്ചു നിറുത്തികൊണ്ട് . അവളുടെ തോളിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു.
അതെ ഷമി ചോദിക്കുകയാ മൂന്നാമത്തേതിന്നു പ്ലാൻ ഇല്ലേ എന്ന്.
അപ്പൊ ഞാൻ പറഞ്ഞു നീ ഞങ്ങളെ ഓവർ ടേക്ക് ചെയ്യാതിരുന്നാൽ മതി എന്ന്.
എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ മോളെ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ ഒന്ന് നോക്കി.
അവളുടെ മുഖം നാണത്താൽ തളിർക്കുന്നത് കണ്ടു.
പറ ഞാൻ പറഞ്ഞത് ശരിയല്ലേ മോളെ.
ഹോ എന്നെ കളിയാക്കുകയായിരുന്നല്ലേ അപ്പൊ രണ്ടുടെ ചേർന്ന്.
ഞാനല്ല താത്ത എന്ന് പറഞ്ഞോണ്ട് ഷമി ഞങ്ങളെ നോക്കി ചിരിച്ചു.
പിന്നെ ഞാനോ എന്റെ പെണ്ണിനെ എന്ന് പറഞ്ഞോണ്ട് അവളുടെ കയ്യിൽ പതുക്കെ തോണ്ടി.
അവൾ ചിരിച്ചോണ്ട് അതിനൊക്കെ ഇനിയും സമയമുണ്ട് കേട്ടോ.
ഇപ്പൊ അതിനെ കുറിച്ചോർത്തു നീ വിഷമിക്കേണ്ട ഷമി.
നിനക്ക് വേണമെങ്കിൽ നീ പ്രസവിച്ചോ അല്ലേ സൈനു..