“”…മീനൂ..??”””_ പിന്നാലെ ചോദ്യഭാവത്തിലുള്ള അമ്മയുടെ വിളികൂടിവന്നതോടെ ഞാനൊന്നുപകച്ചു…
ഇനിയിവടെ നടന്നതൊക്കെ പുറത്തുകേട്ടിട്ടുണ്ടാവോ..??
ഇവളെ തല്ലിയതറിഞ്ഞാൽ
ചെലപ്പോ വീട്ടിന്നുംപുറത്താവും…
ഓഹ്.!
അങ്ങനെയാവുന്നേലാവട്ടേ…
ഈ നാശത്തിനൊപ്പം
വീട്ടിൽക്കിടക്കുന്നേക്കാളും നല്ലതു പെരുവഴിയാ…
ഞാൻ മനസ്സിലോരോന്നു
ചിന്തിയ്ക്കുമ്പോഴേയ്ക്കും
മീനാക്ഷി ഡോറുതുറന്നു…
“”…എന്താ മോളേ..?? നിങ്ങളൊന്നും കഴിയ്ക്കുന്നേം കുടിയ്ക്കുന്നൊന്നുമില്ലേ..??
എന്തായാലും കഴിഞ്ഞതുകഴിഞ്ഞു… ഇനിയതുമോർത്തിരിയ്ക്കണ്ട… മോള് വാ..!!”””_ അമ്മ
മരുമോളെയടുത്തേയ്ക്കു പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ രക്തംതിളച്ചു…
സ്വന്തംമോനിവിടെ മൂഞ്ചിക്കുത്തി പഴംപോലെ നിയ്ക്കുമ്പഴാണ് മരുമോളെ ഊട്ടാൻവിളിക്കണത്…
എന്നാലന്നേരം എന്നെക്കാളും തിളച്ചുമറിയുന്നവസ്ഥയിൽ അമ്മയുടെ പിന്നിലായി നിൽക്കുവായ്രുന്നൂ
കീത്തു…
“”…അല്ലമോളേ… ഇതെന്തോപറ്റീതാ
ഈ ചുണ്ടേല്..?? എവിടേലും പോയിടിച്ചോ..?? നല്ലപോലെ
മുറിഞ്ഞിട്ടുണ്ടല്ലോ..!!”””_ പെട്ടന്നവളുടെ പൊട്ടിചോരവന്ന ചുണ്ടുനോക്കി അമ്മചോദിച്ചതും ഉള്ളസത്യംതുറന്നുപറഞ്ഞ് കീത്തുവിന്റെമുന്നിലെങ്കിലും നിരപരാധിചമയാമെന്ന തയ്യാറെടുപ്പോടെ മനസ്സിനെ പാകപ്പെടുത്തുമ്പോഴേയ്ക്കും, അമ്മയുടെ
മുഖത്തൂന്നുകണ്ണുമാറ്റി മീനാക്ഷിയെന്നെ നാണത്തോടെയൊന്നു നോക്കി…
അവൾടെമുഖത്തു
കലിപ്പിനുപകരം നാണംകണ്ട
ഞെട്ടലിൽ സംഗതിയെന്തെന്നു മനസ്സിലാക്കാൻ ഞാൻ വല്ലാതെപാടുപെട്ടു…