എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

എന്റെ ഡോക്ടറൂട്ടി 12

Ente Docterootty Part 12 | Author : Arjun Dev | Previous Part

കോപ്പിചെയ്ത് അയച്ചപ്പോൾ ചെറിയൊരു എററ് പറ്റിയിരുന്നു… പതിനൊന്നാം പാർട്ടും പന്ത്രണ്ടാം പാർട്ടും അഡ്ജസ്റ്റ് ചെയ്തത് മാറിപ്പോയി…

കഥയുടെ കണ്ടിന്യൂഏഷൻ മാത്രം നോക്കുന്നവർ പതിനൊന്നു വായിച്ചിട്ടുണ്ടേൽ ഇതു വായിയ്ക്കണംന്നില്ല…

പ്രേസന്റ് സിറ്റുവേഷനൊക്കെ ഒന്നുകൂടി അറിയണമെന്നുള്ളവർക്ക് നോക്കാവുന്നതുമാണ്…

അബദ്ധം പറ്റിയതിൽ ക്ഷമിയ്ക്കുമല്ലോ.!

 

വെല്ലുവിളിപോലെ ആ ഹെവി ഡയലോഗുമടിച്ച് തിരിഞ്ഞുനടന്ന മീനാക്ഷിയെ നോക്കിനിന്നെങ്കിലും കണ്ണുകൾ നിറഞ്ഞിരുന്നതിനാലാവണം കാഴ്ച പലപ്പോഴും മങ്ങിപ്പോയത്…

കുറച്ചു നിമിഷങ്ങൾക്കു മുന്നേവരെ കൂടെയുണ്ടാകുമെന്നുകരുതിയ കീത്തുപോലും തല്ലുംതന്ന് ഒറ്റപ്പെടുത്തിയപ്പോൾ ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെടാനുള്ള സകലവഴികളും അടഞ്ഞെന്നു തോന്നിപ്പോയി…

…ശെരിയാ… എന്റെ പിടിപ്പുകേടുകൊണ്ടാണ് ഇതിവിടംവരെയെത്തീത്…

എന്നുകരുതി തോറ്റുകൊടുക്കാനൊന്നും സിദ്ധാർഥിനെ കിട്ടില്ല…

ഞാനാരാന്നവൾക്ക് കാണിച്ചുകൊടുക്കാം.!

പെട്ടെന്നാണെന്റെ ചെവിയിലൊരു നുള്ളുകിട്ടുന്നത്…

ഉടനടി ഞെട്ടിക്കൊണ്ട് ചാടിയെഴുന്നേറ്റ ഞാൻ:

“”…ആരടാ മൈരേ..!!”””_ ന്ന് ചീറിയതും ഒറ്റപൊട്ടിച്ചിരിയാണ് മറുപടിയായിവന്നത്…

കണ്ണുമിഴിച്ചു നോക്കുമ്പോൾ ഞാൻകാണുന്നത്, കൈത്തണ്ടയിൽ ഫോൾഡ്ചെയ്തിട്ട വൈറ്റ്കോട്ടും വലതുകൈയിൽ സ്റ്റെത്തുമായി നിൽക്കുന്ന മീനാക്ഷിയെയാണ്…

“”…ഏഹ്.! നീയോ..?? നെനക്കിതെന്തിന്റെ കഴപ്പാടീ പട്ടീ..??”””_ അപ്പോഴും കലിയടങ്ങാത്ത ഞാൻ കണ്ണുംതിരുമ്മി അവളെ തുറിച്ചുനോക്കീതും,

Leave a Reply

Your email address will not be published. Required fields are marked *