അതുമല്ലെങ്കിൽ കൂടെനടന്നിട്ട് കാലുവാരിയ, ഈ പ്രശ്നങ്ങൾ മൊത്തമുണ്ടാക്കിയ ആ
അവന്തന്നെ കെട്ടട്ടെയവളെ… അതല്ലേയതിന്റെ ന്യായം..??_ നടക്കുമോയില്ലയോ
എന്നുറപ്പില്ലാഞ്ഞിട്ടും മനക്കോട്ടയ്ക്കുമാത്രം കുറവുണ്ടായില്ല…
അങ്ങനൊളിച്ചോടാനായി എല്ലാം സെറ്റാക്കിവെച്ച് കിടന്നതു മാത്രമേയോർമ്മയുള്ളൂ…
രാവിലെ
ചെറിയമ്മവന്നു തട്ടിവിളിച്ചപ്പോളാണ് ഞാൻ ഞെട്ടിയുണർന്നത്;
…ങേ..?? ഒളിച്ചോടാൻ സമയന്താമസിച്ചേനു വിളിച്ചെഴീപ്പിയ്ക്കാനുമാളോ..??_ കണ്ണുതുറന്നു
നോക്കുന്നതേകണ്ടത്, തരപ്പെടുത്തിവെച്ചിരുന്ന ബാഗെന്നെ
നോക്കിയിരിയ്ക്കുന്നതാണ്…
“”…സിത്തൂ… എഴീച്ചുവാ… മതിയൊറങ്ങീത്..!!”””_ ചെറിയമ്മ വീണ്ടുമെന്നെ
കുലുക്കിവിളിച്ചു… രാത്രിയെല്ലാരുമുറങ്ങിക്കഴീമ്പ ഒളിച്ചോടാന്നും കരുതിക്കിടന്ന
ഞാനെങ്ങും പോയിട്ടില്ല…
വീട്ടിൽത്തന്നെയുണ്ടെന്നു ബോധ്യപ്പെട്ടപ്പോളുള്ള കിളി
പാറിയവസ്ഥയിൽനിന്നും പുറത്തുവരാൻ നന്നേ പാടുപെടുകയുണ്ടായി…
പാളിപ്പോയപ്ലാനിനേം ഉറങ്ങിപ്പോയസമയത്തേയും ശപിച്ചുകൊണ്ടെഴുന്നേറ്റ എനിയ്ക്കുമുന്നിൽ
സമയമൊരുപാടുണ്ടായ്രുന്നില്ല…
ഇനിയൊരു വഴിയുമില്ലെന്നും വരുന്നതുപോലെവരട്ടേന്നുങ്കരുതി ഉടുത്തൊരുങ്ങി താഴേയ്ക്കുവന്നപ്പോൾ വീട്ടിലുള്ളവരെ കൂടാതെ മാമനും അമ്മായീങ്കൂടുണ്ടായിരുന്നു…
എന്നെക്കണ്ടതും മാമനൊന്നു രൂക്ഷമായിനോക്കി… അതിൽനിന്നുതന്നെ സംഗതിയെല്ലാമറിഞ്ഞെന്നു
വ്യക്തം… അതുകൊണ്ടു പുള്ളിയ്ക്കുകൂടുതൽ മുഖംകൊടുക്കാതെ ഞാനാദ്യമേചെന്നു
വണ്ടിയിലേയ്ക്കു കയറി…