എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

അതിട്ടുകഴിഞ്ഞതും ഞാനതിന്റെ തൊപ്പിപിടിച്ചു തലമുഴുവൻ കവറുചെയ്ത് കഴുത്തിന്റെ ഭാഗംവരെ സിപ്പുവലിച്ചിട്ടപ്പോൾ മീനാക്ഷി ബാർബീഡോളിന്റെ മാതിരി എന്നെനോക്കി…

“”…നോക്കുവൊന്നുമ്മേണ്ട… അടങ്ങിയിരുന്നാ പെട്ടെന്നു തിരിച്ചുകൊണ്ടുവരാം… ഇല്ലേൽ ഗ്രൗണ്ടിലാ തണുപ്പത്തിരിയ്ക്കേണ്ടി വരും..!!”””- അവളോടു പറഞ്ഞുംകൊണ്ടു കാലു കവച്ചുഞാൻ വണ്ടിയിലേയ്ക്ക് കേറി…

“”…എന്നെയിങ്ങനെ ഒറങ്ങാൻ സമ്മയ്ക്കാണ്ട് കൊണ്ടുനടക്കുന്നേന് നീയനുഭവിയ്‌ക്കോടാ…. അനുഭവിയ്ക്കും..!!”””

“”…അപ്പൊ മെനിഞ്ഞാന്നു രാത്രിയെന്നൊറങ്ങാൻ സമ്മയ്ക്കാണ്ട് നീ ഹോസ്പിറ്റലി വിളിച്ചോണ്ടോയതോ..?? അയ്‌നൊരു കൊഴപ്പോല്ല..??”””

“”…അത്… അതുപിന്നെ ഒറ്റ പ്രാവശ്യോല്ലേ..?? ഇതിന്നലെ രാവിലൊറങ്ങാൻ സമ്മയ്ച്ചില്ല… ഉച്ചയ്ക്കൊറങ്ങാൻ സമ്മയ്ച്ചില്ല… രാത്രിയൊന്നുറങ്ങി വന്നപ്പോ വീണ്ടും വലിച്ചെഴീപ്പിച്ചു… അപ്പോഴുമുറങ്ങാൻ സമ്മയ്ച്ചില്ല… എനിയ്ക്കാണേ ഹോസ്പിറ്റലിപ്പോയാ ഒറങ്ങാനേ നേരോള്ളൂ..!!”””_ ഞാൻ വണ്ടി പുറത്തേയ്ക്കെടുത്തതും ഞങ്ങളെ നോക്കിനിന്ന സെക്യൂരിറ്റിചേട്ടനെ കൈവീശിക്കാണിച്ചുകൊണ്ടവൾ പരാതിപ്പെട്ടി തുറന്നു…

“”….അപ്പൊ നീയൊറങ്ങാമ്മേണ്ടിയാ ഹോസ്പിറ്റലിപ്പോണേ..?? എടീ അന്തസ്സൊണ്ടേ പണിയെടുത്തു പൈസമേടിയ്ക്കണോടീ… പൈസ മേടിയ്ക്കണം…. അല്ലാണ്ടു വല്ലോനേം പറ്റിച്ചൊണ്ടാക്കുന്നേന്നും ശരീരത്തിപ്പിടിയ്ക്കൂല..!!”””

“”…ഉവ്വ.! ഞാനങ്ങനെ വല്ലോനേം പറ്റിച്ചൊണ്ടാക്കുന്നതാ ചെലര് എന്നേം പറ്റിച്ചുകൊണ്ടോണേ..!!”””- അവളു മുഖമെന്റെ തോളിലേയ്ക്കു വെച്ചുകൊണ്ടൂറി ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *