“”…ഓഹോ… ഇതെന്റേന്നു മേടിച്ചുകെട്ടാനാണ്… ആ വായുമ്മെച്ചു മിണ്ടാണ്ടിരുന്നാ നെനക്കു കൊള്ളാം… ഇല്ലേ നാളെ ഞാൻ വീട്ടിപ്പോവും… നീയിവടെ നിയ്ക്കും…. പറഞ്ഞേക്കാഞ്ഞാൻ..!!”””_ അവൾ വീണ്ടും ഗൗരവത്തിലായി…
പിന്നെ ഞാനുമൊന്നും മിണ്ടാൻ നിൽക്കാതെ പുറത്തേയ്ക്കു നോക്കിയിരുന്നപ്പോൾ അവളൊന്നു മുരടനക്കി… അതും ഞാൻ മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടതുമവൾ മെല്ലെപറഞ്ഞു…
“”…ഒറങ്ങി കെടക്കുമ്പം ബോധമില്ലാണ്ടോരൊന്നൊക്കെ പറഞ്ഞാ മനസ്സിലൊളേളക്കെ ബാക്ക്യൊള്ളോരു കേക്കും… അതോർമ്മവെച്ചാൽ എല്ലാർക്കുംകൊള്ളാം..!!”””_ അവളെന്റെ മുഖത്തുനോക്കാതെ പറഞ്ഞപ്പോൾ ഉള്ളിലൊരുതരം ഞെട്ടലുണ്ടായി…
അപ്പൊ… അടുത്താഴ്ച വീട്ടിപ്പോണോന്നും പറഞ്ഞു കലിപ്പുണ്ടാക്കിയത് ഞാൻ ബോധമില്ലാണ്ടു പറഞ്ഞ കേട്ടിട്ടാരുന്നോ..?? എന്നിട്ടു നാളേയ്ക്കു നാളെ ലീവുംമേടിച്ചു വീട്ടിപ്പോവാൻ തയ്യാറായതുമെന്നെ കരുതീട്ടോ..??
എന്നാലുമീശ്വരാ… എനിയ്ക്കീ ശവത്തിനെ മനസ്സിലാവുന്നില്ലല്ലോ..??!!
“”…അതേ…. ഞാൻ വീട്ടിപ്പോണോന്നു മാത്രേ പറഞ്ഞോളോ… അതോ വേറെ വല്ലതുമൊക്കെ പറഞ്ഞിട്ടുണ്ടോ…??”””_ ഇനിയുറക്കത്തിലാണം വല്ല ഷക്കീലേനേം സ്വപ്‌നങ്കണ്ടിട്ടു വല്ലതുമൊക്കെ പറഞ്ഞിട്ടുണ്ടേലോ…. എന്നറിയാൻ ഞാനൊന്നെറിഞ്ഞു നോക്കി…
“”…മ്മ്മ്.! അമ്മേ കാണണം… ശ്രീയെ കാണണം… കീത്തൂനെ കാണണം… വാവേ കാണണോന്നൊക്കെ എണ്ണമിട്ടു പറയുന്നകേട്ടു..!!”””
“”…അല്ലാതെ വേറെന്തേലും..??”””_ തിടുക്കത്തോടെ ചോദിച്ചതും മീനാക്ഷി പുഞ്ചിരിച്ചു…
“”….എടീ കോപ്പേ…. കിണിയ്ക്കാണ്ടു പറേടീ..!!”””