“”…ഉവ്വ.! ഇട്ടിരിയ്ക്കുന്ന നിക്കറൂരി വെയ്ക്കാണ്ടിരുന്നാ മതി..!!”””_ ഞാനാത്മഗതമ്പോലെ പറഞ്ഞതും അവളുമറിയാതെ ചിരിച്ചുപോയി…
“”…അന്നെന്നെയവൾക്ക് അനിയനെന്നു പറഞ്ഞു പരിചയപ്പെടുത്തീപ്പൊ എന്റെന്തായ്രുന്നു ഡയലോഗ്… ഇതൊക്കൊരു സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കണ്ടേ… അങ്ങന പറഞ്ഞേനാണോ മൊഖോം വീർപ്പിച്ചിരിയ്ക്കുന്നേ…. എന്നൊക്കെ പറഞ്ഞിട്ടിപ്പെന്തോ പറ്റി…
നൊന്തല്ലേ…??”””_ ഞാൻ ഡ്രൈവു ചെയ്യുന്നതിനിടയിൽ തലചെരിച്ചു ചോദിയ്ക്കുമ്പോൾ പുള്ളിക്കാരിയെന്നെയൊന്നു തുറിച്ചു നോക്കിയശേഷം ലെയ്സ്പാക്കറ്റ് കടിച്ചുപൊട്ടിച്ചു…
“”…ഞാനന്നു പറഞ്ഞേലേ അതു കാര്യോണ്ടാഞ്ഞിട്ടാ… നീയങ്ങനല്ലല്ലോ…. നീയെന്നെ കളിയാക്കുന്നേല്ലേ… പിന്നെ ഞാനങ്ങനെ വന്നു കേറിയേല് ഞാമ്മാത്രോന്നുവല്ലല്ലോ കാരണക്കാരി… നെനക്കുവൊണ്ട് പങ്ക്..!!”””
“”…ആടീ… ഞാനാ കാരണക്കാരൻ… ഞാന്നിന്റെ ഹോസ്പിറ്റലിക്കേറിയങ്ങനൊരു തന്തയില്ലായ്ക ചെയ്തു…. എന്നുകരുതി എല്ലാം നീയെന്റെ തോളത്തുകൊണ്ടേ ചാർത്തണ്ടാട്ടാ..!!”””
“”…കുട്ടൂസേ… നിർത്ത്… എനിയ്ക്കീ കോൺവെർസേഷൻ കൊണ്ടോവാൻ താല്പര്യമില്ല…. ഇതൊക്കെ നമ്മളന്നുതന്നെ പറഞ്ഞു കോമ്പർമെയ്സ് ചെയ്തതല്ലേ… പിന്നെന്തോത്തിനാ വെറുതെ… നീ വേറെന്തേലുമ്പറെ..!!”””_ അവൾ സീറ്റിലേയ്ക്കു ചമ്രമ്പടഞ്ഞിരുന്ന് എന്റെനേരേ തിരിഞ്ഞു…
“”…ഡീ കോപ്പേ… കാലുതാഴ്ത്തിയിട്…. സീറ്റിച്ചെളിയാവും… അല്ലേ ഷൂസെങ്കിലുമഴിച്ചിട്..!!”””_ അതു പറയുമ്പോളാണ് ഞാനവൾടെ വെള്ള ക്യാൻവാസ് മോഡൽ ഷൂസ് ശ്രെദ്ധിയ്ക്കുന്നത്…