എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

“”…അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല..!!”””_ എന്നൊഴുക്കൻ മട്ടിൽ മറുപടികൊടുത്തു…

“”…മ്മ്മ്.! എന്നിട്ടു കൊറേനേരന്നിന്നു സൊള്ളുന്ന കണ്ടല്ലോ… വന്നുവന്ന് കുട്ടൂസൊളിയ്ക്കാനും പഠിച്ചല്ലേ… നല്ലതാ..!!”””

“”…എന്റെ പൊന്നേ… ഇന്നലെ നിന്റെ തല്ലുകൊണ്ടിട്ട് അവളൊറങ്ങീലെന്നാ പറഞ്ഞേ…. പിന്നിന്നലങ്ങനൊക്കെ പറഞ്ഞേനു സോറീം..!!”””

“”…ഹ്മ്മ്.! അവൾടൊരു സോറി..!!”””_ അവളൊരു പുച്ഛത്തോടെ പറയുമ്പോഴേയ്ക്കും ഗ്രൗണ്ട്ഫ്ലോറിലെത്തി ലിഫ്റ്റ്നിന്നു…

“”…എന്നിട്ടു നീയെന്തുപറഞ്ഞു..?? ഇന്നലൊറങ്ങാത്തോണ്ട് ഉറക്കിക്കൊടുക്കാന്നോ..?? എന്നാ പോ..!!”””_ അവളു പറയുന്നതിനൊപ്പം പുറത്തേയ്ക്കിറങ്ങി മുകളിലേയ്ക്കുള്ള ബട്ടണിൽ വിരലമർത്തുകയും ചെയ്തു…

പക്ഷേ ലിഫ്റ്റ് ക്ലോസാകുന്നതിനുമുന്നേ ഞാൻ പുറത്തേയ്ക്കു ചാടിയിറങ്ങിയപ്പോൾ അവൾ വീണ്ടുമെന്നെ തള്ളി ലിഫ്റ്റിൽ കേറ്റാനൊരുങ്ങി…

“”…നെനക്കേ.. നെനക്കു ചെറിയ കൊഴപ്പോന്നുവല്ല… കൊറേക്കാലമെനിയ്ക്കും നല്ല കഴപ്പൊണ്ടായ്രുന്നു… അതിനീശ്വരനെനിയ്ക്കിട്ടു പണിഞ്ഞതാ നിന്നെപ്പോലൊരു സാധനത്തിന്റെ രൂപത്തിൽ..!!”””- ലിഫ്റ്റിൽ കയറ്റിവിടാനുള്ള ശ്രെമത്തിൽ തള്ളിക്കൊണ്ടിരുന്ന മീനാക്ഷിയുടെ കൈതട്ടിമാറ്റിക്കൊണ്ട് ഞാൻ പാർക്കിങ് സൈഡിലേയ്ക്കു വെച്ചുപിടിയ്ക്കുന്നതിനിടയിൽ ഞാൻ പ്രാകി…

“”…അവള് കൊള്ളാട്ടാ… എന്തായാലും സെലക്ഷനൊന്നും മോശല്ല..!!”””_ ഓടിയെന്റെ കൂടെയെത്തിക്കൊണ്ടവൾ പതിഞ്ഞ സ്വരത്തിൽ മൊഴിഞ്ഞതും ഞാനൊന്നവളെ നോക്കി…

“”…നോക്കുവൊന്നുമ്മേണ്ട…. ഞാനാ ആശേടകാര്യവാ പറഞ്ഞേ… നീയവളേം ഒലിപ്പിച്ചോണ്ട് നടക്കുന്നേന്റെ കാര്യമിപ്പഴല്ലേ മനസ്സിലായേ… മ്മ്മ്… ല്ലാം കൊള്ളാം..!!”””_ അവളെന്നെനോക്കി അർത്ഥംവെച്ചൊരു ചിരിയുംചിരിച്ചോണ്ട് വണ്ടിയ്ക്കടുത്തേയ്‌ക്കോടി…

Leave a Reply

Your email address will not be published. Required fields are marked *