“”…നിന്നോടുപറഞ്ഞിട്ടു കാര്യോല്ല… അതോണ്ടു ഞാനൊന്നും മിണ്ടുന്നില്ല… പിന്നെ ഒറങ്ങിക്കെടന്നയെന്നെ ഇങ്ങനൊക്കെ ദ്രോഹിയ്ക്കുന്നേന് നിന്നോടു ദൈവഞ്ചോയ്ക്കോടീ..!!”””_ പറഞ്ഞശേഷം ഷൂസും വലിച്ചുകേറ്റി ഞാൻ പുറത്തേയ്ക്കിറങ്ങി…
ഫ്ലാറ്റിൽനിന്നും പുറത്തിറങ്ങുമ്പോൾ അവിടവിടെയായി ആളുകൾ കൂടിനിന്നെന്തൊക്കെയോ സംസാരിയ്ക്കുണ്ട്…
ഇനിയെന്റെ കോമാളിവേഷം കണ്ടിട്ടെന്നെ കളിയാക്കുവാണോന്നൊക്കെ ചിന്തിച്ചുകൊണ്ട് നടക്കുമ്പോളാണ് ഫ്ലാറ്റിൽനിന്നും ധൃതിയിൽ ആശേച്ചി പുറത്തേയ്ക്കിറങ്ങി വരുന്നതുകണ്ടത്…
“”…സിദ്ധൂ… ഒന്നുനിന്നേടാ..!!”””_ അവരെക്കണ്ടിട്ടും വലിയ മൈൻഡുകൊടുക്കാതെ മാറിനടന്നയെന്നെ നോക്കിയവർ വിളിച്ചു…
“”…മ്മ്മ്.! എന്തുവേണം..??”””
“”…എടായിന്നലെ ഞാൻ…. ഞാൻ ഡോക്ടറോടുള്ള ദേഷ്യത്തിലങ്ങനെ പറഞ്ഞോയതാടാ… അല്ലാതൊന്നും മനസ്സിവെച്ചോണ്ടല്ല… നീയതിന്റെപേരില് തെറ്റിനടക്കല്ലേ..!!”””_ അവരൊരപേക്ഷയുടെ സ്വരത്തിലാണങ്ങനെ പറഞ്ഞത്…
“”…ഇപ്പൊ എന്നെയങ്ങനെ പറഞ്ഞെന്നുകരുതി എനിയ്ക്കാരോടുമൊരു തെറ്റലുമില്ല…. കാരണം അങ്ങനൊരു സെലക്ഷങ്കിട്ടോന്ന് എനിയ്ക്കുമൊരു വിശ്വാസോമില്ല… പിന്നവൾടെ വാശിയ്ക്കു നിന്നുകൊടുക്കുന്നെന്നു മാത്രം… പക്ഷേ… ഇന്നലെ ഞാമ്പറഞ്ഞതുകൊണ്ടു മാത്രമാ അവളു നിങ്ങളോടെവന്നു സോറിപറഞ്ഞേ… എന്നിട്ടു നിങ്ങളെന്താ കാട്ടിയേ..?? നിങ്ങടെ സ്ഥാനത്തു വേറാരേലുമായ്രുന്നേ തല്ലി പതംവരുത്തിയേനെ ഞാൻ… നിങ്ങൾക്കെന്നെക്കുറിച്ച് ശെരിയ്ക്കറിയില്ല..!!”””
“”…സിദ്ധൂ… ഞാമ്പറഞ്ഞില്ലേ… അത്രേമ്പേരുടെ മുന്നില് നാണങ്കെട്ടേന്റ ദേഷ്യത്തിലാ ഞാൻ… സത്യായ്ട്ടും പറ്റിപ്പോയതാ… ഇനി അങ്ങനൊന്നുമൊണ്ടാവൂല..!!”””