മനക്കൽ ഗ്രാമം 7
Manakkal Gramam Part 7 | Author : Achu Mon
[ Previous Part ] [ www.kkstories.com]
നിങ്ങൾക്ക് ഈ കഥ ഇഷടമാകുന്നുണ്ട് എന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്… എന്തേലും തിരുത്തൽ വേണമെങ്കിൽ അതും അറിയിക്കാം ഉൾപെടുത്താൻ പറ്റുമെങ്കിൽ അത് ഉൾപെടുത്താൻ ശ്രെമിക്കാം.. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് നമ്മുടെ ഊർജം…. കൂടുതൽ വെറുപ്പിക്കുന്നില്ല…
അപ്പോൾ കഥയിലേക്ക് കടക്കാം..
ഞാൻ കറങ്ങി തിരിഞ്ഞു മനക്കൽ എത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു … അച്ഛനെ അവിടെങ്ങും കാണാഞ്ഞത് കൊണ്ട് ഞാൻ നേരെ അതിഥി മന്ദിരത്തിലേക്ക് വിട്ടു…
അവിടെ എത്തിയപ്പോൾ ആരും എത്തിട്ടില്ലായിരുന്നു…
രക്ഷപെട്ടു…. ലേറ്റ് ആയിട്ടില്ല…
അങ്ങനെ ചിന്തിച്ചു ഞാൻ മാവിന്റെ ചുവട്ടിൽ അവർ വരുന്നതും കാത്തിരുന്നു…
ഓരോന്നാലോചിച്ച നേരം പോയതറിഞ്ഞില്ല…
വൈകുന്നേരം ആയപ്പോൾ നാണിയമ്മ അവർക്കുള്ള ഭക്ഷണവുമായി വന്നു…
നാണിയമ്മ ഇന്ന് നേരത്തെ ഭക്ഷണവുമായി വന്നത് കണ്ട്, ഞാൻ എന്താണ് കാര്യം എന്ന് ചോദിച്ചു…
നാണിയമ്മ : നെല്ലിയോട് വാസുദേവൻ എത്തീട്ടുണ്ട്
നെല്ലിയോട് വാസുദേവൻ, കഥകളി ആചാര്യൻ. ഇടക്കിടക്കു സന്ദർശനം നടത്താറുണ്ട് . അപ്പോൾ നാട്ടിലെ പ്രമാണിമാരും അവരുടെ വീട്ടുകാരും എല്ലാം കുടി വാസുദേവന്റെ കഥകളി കാണാൻ കൂടാറുണ്ട്…
ഞാൻ : അപ്പൊ ഇന്ന് എവിടെയാ പരിപാടി, ഇല്ലത്താണോ പരിപാടി…
നാണിയമ്മ: ഓ..അല്ല ക്ഷേത്രത്തിൽ വെച്ചാ, ഇവിടുന്നെല്ലാരും പോകുന്നുണ്ട് അതാ ഭക്ഷണം നേരത്തെ കൊണ്ട് വന്നത്.. എന്തുവായാലും ഇന്ന് നേരത്തെ വീട്ടിൽ പോകാം…