ഓർമ്മപ്പൂക്കൾ 8
Oormappokkal Part 8 | Author : Nakul
[ Previous Part ] [ www.kkstories.com]
ഞങ്ങളുടെ വണ്ടിക്ക് ചുറ്റും ചൂട് മാറാത്ത ആനപ്പിണ്ഡങ്ങളും ആനകളുടെ പല വ്യാസത്തിലുള്ള കാലടിപ്പാടുകളും .” മൂന്ന് ആനകൾ ഉണ്ടായിരുന്നു”.അവരുടെ കനിവോ ദൈവത്തിന്റെ കരുതലോ .ഏതായാലും നിങ്ങള് രക്ഷപ്പെട്ടു. ” ഓഫീസർ പറഞ്ഞു“ക്ഷമിക്കണം തെറ്റുപറ്റിപ്പോയി.മനപ്പൂർവമല്ല ” അമ്മ . “വേഗം പോകാൻ നോക്ക് .നിങ്ങൾ പോയിട്ടേ ഞങ്ങൾ പോകുന്നുള്ളൂ, “‘ .
ആ ഓഫീസർ ഗൗരവത്തോടെ പറഞ്ഞു.ഞാൻ വണ്ടി സ്റ്റാർട്ടു ചെയ്തു . പുറത്ത് നിൽക്കുന്നവരെ ഒന്ന് നോക്കി ഞാൻ വണ്ടി മുന്നോട്ട് എടുത്തു . റിവേഴ്സ് ഗ്ലാസ്സിലൂടെ നോക്കിയപ്പോൾ ഞങ്ങളെ നോക്കി നിൽക്കുകയാണ് വനപാലകർ .ഞാൻ അമ്മയെ നോക്കി .
അമ്മയുടെ മുഖത്ത് ഒരു കള്ളചിരിയുണ്ട്.ഞാൻ അമ്മയെ നോക്കി , ജഗതി ശ്രീകുമാർ പറയുന്നത് പോലെ , അമ്മ പറഞ്ഞ ഡയലോഗ് പറഞ്ഞു” ക്ഷമിക്കണം തെറ്റ് പറ്റിപ്പോയി ”അമ്മ അത് കേട്ട് പൊട്ടി ചിരിച്ചു . കൂടെ ഞാനും.
തുർന്ന് വായിക്കുക .
” വണ്ടി രാമൻ്റെ കടയിലോട്ട് വിട് റോയ് . ചായ കിട്ടുവോന്ന് നോക്കാം .
ഞാൻ വാച്ചിൽ നോക്കി. സമയം 8.34 .
“വിളിച്ച് നോക്കട്ടെ? തുറന്നിട്ടുണ്ടോന്ന് ചോദിക്കാലോ”.
ഞാൻ അമ്മയോട് ചോദിച്ചു.
” വേണ്ട റോയ് , അവരെ ഒന്ന് ഞെട്ടിക്കാം . ആ ഞെട്ടൽ നേരിട്ട് കാണുകേം ചെയ്യാം , ഇന്നലെ രാത്രി യാത്ര പറഞ്ഞ് പോയ നമ്മൾ വെളുപ്പാൻ കാലത്ത് തിരിച്ച് ചെന്ന് ചായ ചോദിക്കുമ്പോഴുള്ള റിയാക്ഷൻ ഒന്നാലോചിച്ച് നോക്കിക്കേ ” ? അമ്മ ആവേശത്തോടെ പറഞ്ഞു .