” അല്ലാ.. ഇതാരാ…!!! നമ്മുടെ ചുള്ളൻ മാഷല്ലേ വരണത്.!!!” ഞാൻ നോക്കിയപ്പോൾ ചേച്ചിയുടെ മുഖത്ത് ഭയങ്കര സന്തോഷം പ്രകടമായി . ഓമനേച്ചിയുടെ ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.
ഞാൻ ഒരു കള്ളച്ചിരിയോടെ, ” സർപ്രൈസ് ആയിട്ട് പറയാം എന്ന് വിചരിച്ചപ്പോഴേക്കും…, എങ്ങനെ അറിഞ്ഞു??”
“എടാ..മോനെ.. ഇവിടെ ഒരില അനങ്ങിയാൽ ഞാനറിയില്ലേ..!! ആ..എന്നോടാ..ബലാ..!!”
ഞാൻ അവിടുള്ള ഒരു തൂണിൽ ചാരി നിന്ന് കൊണ്ട്,
“അമ്മ പറഞ്ഞു കാണും അല്ലെ? വിവരം അറിഞ്ഞപ്പോൾ തന്നെ എല്ലാവരെയും വിളിച്ച് പറയുന്നത് കണ്ടായിരുന്നു.!
“എടാ..ചെക്കാ.. ഞാൻ ഇവിടെ താമസിക്കണില്ലെന്നെയുള്ളൂ, പക്ഷെ നിർമ്മലേടതി എന്നെ ഇവിടുത്തെ ഒരു അങ്കത്തിനെപോലെയാ കാണുന്നത്.” ചേച്ചി പാല് കറന്നുകൊണ്ട് പറഞ്ഞു.
ഞാൻ ചേച്ചിയുടെ അടുത്ത് ഒരു പലക വലിച്ച് ഇരുന്നു,
“എന്തിനാ ഒരു അങ്കത്തിനെപോലെ… സ്ഥിരമായി ഒരു അംഗം ആയിക്കൂടെ!?”
“ഏടത്തിയുടെ സ്നേഹം കാണുമ്പോൾ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ എന്ത് ചെയ്യാം..” ചേച്ചി ഒരു നെടുവീർപ്പിട്ടു.
“ഓഹോ.. അപ്പോ ഏടത്തിയുടെ സ്നേഹം മാത്രം മതിയല്ലെ… അപ്പോ നമ്മൾ ആരായി!?” ഞാൻ ഒന്ന് പിണങ്ങിയപോലെ ഇരുന്നു.
അപ്പൊൾ ഓമനേച്ചി അകിടിൽ നിന്നും കുറച്ച് പാല് എൻ്റെ മുഖത്തേക്ക് ചീറ്റിച്ചു.
“അയ്യേ… ചേ..!” ഞാൻ മുഖത്ത് നിന്ന് പാല് തുടച്ചു.
“എന്നിട്ട് പറ, എന്താ ഭാവി പരിപാടികൾ?”
ഞാനൊന്നും മിണ്ടിയില്ല, “സാറ് അപ്പോഴേക്കും പിണങ്ങിയോ?”
“എനിക്കും..എൻ്റെ സ്നേഹത്തിനും ഒരു വിലയില്ലാത്തിടത്ത് ഞാൻ ഇനി ഒന്നും പറയുന്നില്ല.!”