ഞാൻ അവളുടെ കണ്ണിലേക്കു നോക്കി തന്നെ പറഞ്ഞു. തിരിഞ്ഞു നടന്നു…. അവളും ഞാനും ചെറുപ്പം തൊട്ടുള്ള കൂട്ടാണ്. +1,+2 ആയെപ്പിന്ന ഞങ്ങൾ 2 ക്ലാസ്സിൽ ആയത്.
ഞാൻ കോമേഴ്‌സും അവൾ സയൻസും ആണ് എടുത്തത്…
ഞങളുടെ കൂട്ടുകാണ്ട് എല്ലാരും കുശുമ്പ് എടുത്തിട്ടേ ഉള്ളു….
നാളെ ഞങ്ങൾ കല്ല്യാണം കഴിച്ചാൽ അതെല്ലാം ഒറ്റയടിക്ക് മാറും….
എന്ത് ചെയ്യും
ഞാൻ ആലോചിച് നടന്നു….
രാത്രിയിൽ മുഴുവൻ എനിക്ക് ഈ ചിന്തയാരുന്നു..
ഉറക്കം നഷ്ടപ്പെട്ട് ഞാൻ ടെൻഷൻ കേറി…
അതിനിടയിൽ…ഞാൻ മനുവിനെ വിളിച്ചു നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു
“ഡാ …
എന്ത് ചെയ്യും.”
മനുവിനോട് ചോദിച്ചു
എന്ത് ചെയ്യാൻ അവളെ നീ ഇഷ്ടമാണെന്ന് പറ. നമ്മുടെ സ്കൂൾ മൊത്തം പുറകെ നടന്നിട്ട് അവൾ മൈൻഡ് ചെയ്തിട്ടില്ല. നല്ല സ്വഭാവം. പൊന്നല്ലേടാ നമ്മടെ നന്ദു . നീ ഇഷ്ടമാണെന്ന് പറ…. ഒന്നും ആലോചിക്കേണ്ട..
മനു ചിരിച്ചു സന്തോഷത്തോടെ പറഞ്ഞു…
മ്മ്മ്. നോക്കട്ടെ.. ഞാൻ ഫോൺ കട്ട് ചെയ്തു….
അവളുടെ കൂടെ ഉള്ള കുട്ടികാലം മുതലുള്ള ഒരോ നിമിഷങ്ങളും ഓർത്തു.
ഓർകുന്തോറും എന്നിൽ എന്തെന്നില്ലാത്ത സന്തോഷം… ഞാൻ ചിരിച്ചു….
അവളെ ഞാൻ പ്രണയിക്കാൻ തുടങ്ങിയോന്നൊരു സംശയം….
ഞാൻ കാട്ടിലിലേക് കിടന്നു… ഉറങ്ങിപ്പോയി
ഹരി… കാപ്പി ഇന്നാടാ..
ഞാൻ ഞെട്ടി എണീറ്റ്. എക്സാം.. ഞാൻ പയ്യെ പറഞ്ഞു. ഒന്നും പഠിച്ചിട്ടില്ല…. ഇയ്യോ..”
ഞാൻ പെട്ടന്ന് തന്നെ റെഡി ആയി. ഇന്ന് “ഇക്കോണമിക്സ് “ആണ് എക്സാം
അവളുടെ വീടിനു മുമ്പിൽ വണ്ടി നിർത്തി ഹോൺ അടിച്ചു…
അവൾ ഓടിയിറങ്ങി വരുന്നത് കണ്ടു എന്റെ കണ്ണ് വിടർന്നു… സമ്മതം… മൂളാൻ ആ ഒറ്റ നോട്ടം മതിയാരുന്നു എനിക്ക്. സ്കൂൾ യൂണിഫോം ഇട്ട് നല്ല സുന്ദരിയായി അവൾ വരുന്നു…
“എന്നാടാ നോക്കുന്നെ.” എന്റെ നോട്ടകണ്ടവൾ തിരക്കി