ഞാൻ റെസിവർ എടുത്തു വയ്ക്കാൻ തുടങ്ങവേ, സ്പീക്ക്കെറിലൂടെ ഒരു സംഭാഷണ ശകലം കേട്ടു..
“ആരാടാ വിളിച്ചത്?” ഇക്കയുടെ മമ്മിയാണ്. ഞാൻ ആ ശബ്ദം തിരിച്ചറിഞ്ഞു.
പതിവ് പോലെ ഇക്ക ഫോൺ കട്ട് ചെയ്യാതെ പോക്കെറ്റിൽ ഇട്ടിരിക്കുന്നു.
അത് പുള്ളിയുടെ ശീലമാണ്, കോൾ ഇങ്ങോട്ട് വന്നത് ആണെങ്കിൽ കട്ട് ആയോന്ന് നോക്കാതെ വെറുതെ പവർ ബട്ടൺ ഞെക്കിയിട്ട് പോക്കെറ്റിൽ ഇടും.
ഞാൻ മ്യുട് ബട്ടൺ പ്രെസ്സ് ചെയ്ത ശേഷം, റിസിവർ ടേബിളിൽ തന്നെയിട്ടു അവരുടെ സംഭാഷണം കേൾക്കാൻ തീരുമാനിച്ചു.
“അത് അജയ് ആണ്..”
“നീയെന്തിനാ അവരോടൊക്കെ സോറി പറയുന്നത്?.”
“അത് ഒരു നാല് ലക്ഷ്തിന്റെ പേമെന്റ് ഞാൻ എന്റർ ചെയ്തില്ല.. അതാണ് ”
“ഡാ അതിന് നിന്നോട് ചൂടാകാൻ അവൻ ആരാ? നിന്റെ ശമ്പളക്കാരൻ തെണ്ടി അല്ലേ. അല്ലാതെ ഷോപ്പ്അവന്റെ തന്തയുടെ വകയും നീയവിടുത്തെ ജോലിക്കാരനും അല്ലല്ലോ..?”
മമ്മിയുടെ ഡയലോഗ് കേട്ട് ഞാൻ തരിച്ചിരുന്നു പോയി. പരട്ട തള്ള കാണുമ്പോൾ ഭയങ്കര ഒലിപ്പീര് ആണ്.
“അതൊക്കെ അതേ.. പക്ഷെ ഇങ്ങനെ കുറച്ചൊക്കെ നമ്മൾ താണു കൊടുത്താലേ ഇവനൊക്കെ നിൽക്കൂ…”
“അതെന്ത് വേറെ പിള്ളേരെ കിട്ടില്ലേ?”
“ഓഹ് അതല്ല മമ്മി.. നമ്മുടെ no 2 ഇടപാടിന് ഇവനെ പോലെയുള്ള വിശ്വസിക്കാൻ കൊള്ളാവുന്ന പൊട്ടന്മാരെ കിട്ടാൻ പാടാണ്. ഇങ്ങനെ കുറച്ചു ഉടായിപ്പ് സ്നേഹം, വിശ്വാസമൊക്കെ കാണിച്ചാൽ മാത്രമേ എന്തേലും പ്രശ്നം വരുമ്പോൾ ഈ കിഴങ്ങാമാരെ ഇട്ടു കൊടുത്തു നമുക്ക് ഊരാൻ പറ്റൂ…”