ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ അക്കൗണ്ട് നോക്കുന്ന എന്നെ ഉപദേശിക്കാൻ വന്ന സമീറയോട് ഞാൻ ചൂടായി. പാവം കണ്ണ് നിറച്ചു കൊണ്ടാണ് ഇറങ്ങി പോയത്. ഇനി കുറച്ചു ദിവസത്തേക്ക് അതിന്റെ പിറകെ നടക്കണം.. മൈര്….
അവസാനം ഞാൻ മിസ്റ്റേക്ക് കണ്ടെത്തി. 9 ലക്ഷത്തിന്റെ ഒരു പേയ്‌മെന്റ് രണ്ടായാണ് കൊടുത്തിരിക്കുന്നത് 5 ക്യാഷും ബാക്കി ചെക്കും,ആ ചെക്കിന്റെ എൻട്രിയാണ് മിസ്സ് ആയത്. കൊടുത്തിരിക്കുന്നത് ഇക്കയാണ്, 😡.
ഞാനില്ലാത്ത ദിവസം പുള്ളി അക്കൗണ്ട്സ് നോക്കി ഇടയ്ക്കു ഇങ്ങനെ ഓരോന്ന് ഒപ്പിക്കും. കള്ള ചെറ്റ…
ഞാൻ മേശപ്പുറത്തിരുന്ന കോഡഡ് ലാൻഡ് ഫോണിൽ നിന്ന് ഇക്കയെ വിളിച്ചു.
“ഹലോ ”
“ഇക്ക 😡.. ഞാനാ..”
“പറ അജൂ…”
“ആ നാല് ലക്ഷം കിട്ടി..”
“കിട്ടിയോ? എങ്ങനെ?” ഉദ്വെഗത്തോടെയുള്ള അന്വേഷണം കണ്ടപ്പോൾ മൈരനെ വെട്ടി കീറാനാണ് തോന്നിയത്.
“ആരാണ് ആ j&j ഏജൻസിക്ക് പേയ്‌മെന്റ് നടത്തിയത്?”
“അത്….. ഞാനാണോ?”
“അപ്പോൾ അതും ഓർമ്മയില്ല… നിങ്ങൾക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ… ഇങ്ങനെ ആയാൽ വേറെ ആരെങ്കിലും നോക്കിക്കോ.. ഞാൻ എന്റെ പാട് നോക്കി പോകും 😡😡😡.”
“ഓഹ്ഹ്ഹ് സോറി…. അജു… ഞാനതു മറന്നു… സോറി സോറി..”
“ഇപ്പോൾ ഞാൻ അത് കാണുന്നത് വരെയും കള്ളനായില്ലേ.. 😡”
“പോട്ടെ.. അജു.. ഇനി ഉണ്ടാവില്ല സോറി.. സോറി.. ”
പുള്ളി സോറി പറഞ്ഞപ്പോൾ എന്റെ ദേഷ്യം കുറേ മാറി..
“ശരി.. എന്നാൽ..”
“ഓക്കേ.. ശരി..”
ഞാൻ ഫോൺ സ്റ്റാൻഡിലേക്ക് വയ്ക്കാൻ ശ്രമിച്ചതും കൈ തെന്നി റിസിവർ ഫോണിലെക്ക് വീണു. കൃത്യം സ്പീക്കർ ഓണായി..