“”നമ്മുടെ ഒരു വലിയ ക്ലയിന്റ് ഉണ്ടല്ലോ ജികെ റിയൽ എസ്റ്റേറ്റ്. കഴിഞ്ഞ 6 മാസമായി നമ്മളുമായിട്ട് ഒരു ബിസിനസ് ചെയ്തിട്ട്. അവർ എല്ലാ വർക്കും വേറെ കമ്പനിക്ക് കൊടുക്കുന്നുണ്ട്. എന്നെ ഇന്നലെ എംഡി വിളിച്ചിരുന്നു. എംഡി ഇന്നലെ ജികെ യെ കണ്ടിരുന്നു. നമ്മുടെ ഭാഗത്തുനിന്നും Enquiry ഇല്ലാത്തതു കൊണ്ടാണ് അവർ പുതിയ ഡീലുകൾ വേറെ കമ്പനിക്ക് കൊടുക്കുന്നതെന്നു പറഞ്ഞു. ഇന്നലെ രാത്രി എനിക്ക് പൊതിരെ കിട്ടി “”
ദേഷ്യ ഭാവം മാറി അൽപ്പം വിഷമത്തോടെയാണ് മാം അത് പറഞ്ഞത്.
“”അതിന് മാം നമ്മൾ മാസത്തിൽ രണ്ടു തവണ അവിടേക്കു enquiry മെയിൽ ചെയ്യാറുണ്ടല്ലോ. പിന്നെ എന്താണ് അവർ അങ്ങനെ പറഞ്ഞത് “”
“”അതൊക്കെ എനിക്കറിയാം. ചിലപ്പോൾ ജികെ എംഡിയുടെ മുമ്പിൽ തല്ക്കാലം പിടിച്ചു നിൽക്കാൻ പറഞ്ഞതാവും. അല്ലെങ്കിൽ വേറെ എന്തെങ്കിലും “”
മാഡത്തിന്റെ മുമ്പിൽ ഞങ്ങൾ submit ചെയ്ത ഫൈലുകൾ പിയൂൺ എടുത്തു കൊണ്ടുപോയി.
“” എന്നാലും പുള്ളി എന്തിനാ അങ്ങനെ പറഞ്ഞെ. ശേ നമ്മൾ വർക്ക് ചെയ്തിട്ടില്ലെങ്കിൽ ok.. ഇതിപ്പോ “”
“”എന്തായാലും പുള്ളിയെ ഒന്ന് പോയി കണ്ടു സംസാരിക്കാൻ ഓർഡർ വന്നിട്ടുണ്ട്.. നാളെ ഈവെനിംഗ് അപ്പോയ്ന്റ്മെന്റ് ഉണ്ട്. പുള്ളി ഇന്നലെ നാട്ടിൽ വന്നു പോയെ ഒള്ളു.. അല്ലെങ്കിൽ ഇവിടെ ചെന്നു കാണാമായിരുന്നു.””
“”ഓൺലൈൻ മീറ്റിംഗ് നടക്കില്ലേ മാം “”
“”അയാൾക്ക് അതൊന്നും താല്പര്യമില്ല. പിന്നെ നേരിട്ട് കണ്ടു സംസാരിച്ചാൽ മാത്രമേ വല്ലതും നടക്കുകയൊള്ളു എന്നാണ് എംഡി പറഞ്ഞത് “”