അവൾക്കും ഈ വിഷയത്തിൽ താല്പര്യം ഉള്ളത് പോലെ ചോദിച്ചു..
“”എനിക്കറിയില്ല ചേച്ചി..””
“”അല്ല നീ അന്ന് മിയയുടെ കൂടെ കിസ്സ് ചെയ്തെന്നു പറഞ്ഞില്ലേ.. അത് പോലെ ആവണിയും നിനക്ക് ഉമ്മ തന്നിട്ടുണ്ടല്ലോ. അത് കൂടാതെ വേറെ എന്തെങ്കിലും നടന്നിട്ടുണ്ടോ “”
“”അങ്ങനെ ചോദിച്ചാൽ… ഏയ് ഒന്നുല്ല “”
“”ആ.. നീ പറയെടാ കേൾക്കട്ടെ “”
“”അതിപ്പോൾ ചെറുതായിട്ട് ഒരു touchings മാത്രം നടന്നിട്ടുണ്ട് “” ഒരു ചമ്മലോടെ ഞാൻ പറഞ്ഞു..
“”അപ്പോൾ അങ്ങനെ ഒന്നും നടന്നിട്ടില്ല.. അപ്പോൾ നീ ഒരു വിർജിൻ ആണല്ലേ “” എന്നെ കളിയാക്കി കൊണ്ടവൾ ചോദിച്ചു.
“”അതെ “” ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു.
“”അല്ല പോകണ്ടേ. സംസാരിച്ചു സമയം പോയതറിഞ്ഞില്ല. 2 മണിക്കെങ്കിലും ഇറങ്ങണം. 11.30 ആയി “” ഫോൺ എടുത്തു സമയം നോക്കി അവൾ പറഞ്ഞു.
അപ്പോഴാണ് അവളുടെ ഫോണിലെ ഫോട്ടോ ഞാൻ നോക്കിയത്.
“”അല്ല ഇതാരാ ഈ ഫോട്ടോയിൽ “” ഫോണിലേക്കു നോക്കി ഞാൻ പറഞ്ഞു..
“”ഇതാണെന്റെ ഇച്ചായൻ.. ഞങ്ങൾ ഒരുമിച്ചു കറങ്ങിയ സമയത്തു എടുത്തതാ “” അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു.
“”അയ്യോ എന്തൊരു ഭംഗിയാണ് ഈ ഫോട്ടോ കാണാൻ. ഇതുപോലെ വേറെ ഫോട്ടോ ഉണ്ടോ “”
അവളുടെ മൈൻഡ് മാറാൻ വേണ്ടി ഞാൻ ചോദിച്ചു..
“”ഉണ്ടല്ലോ. ദേ ഇപ്പം കാണിക്കാം “” എനിക്ക് ഫോട്ടോ കാണിക്കാനുള്ള ത്രില്ലിൽ ഫോൺ ഗാലറി ഓപ്പൺ ആക്കി ഞങ്ങൾ പൂളിലെ വെള്ളത്തിലേക്ക് കാലു നീട്ടി അടുത്തിരുന്നു. അവളുടെ ഒരു സ്പ്രെയുടെ സുഗന്ധം എന്നെ വട്ടാക്കി കൊണ്ടിരുന്നു.